ബിജെപിയുമായിട്ടുള്ള സഖ്യമുറപ്പിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ . ബിജെപിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് താക്കറെ വ്യക്തമാക്കി .
” എല്ലാ വിവാദങ്ങള്‍ക്കും ഒരു അന്ത്യമുണ്ട് , അതാണ് ബിജെപിയായിട്ട് സംഭവിച്ചിരിക്കുന്നത് . പ്രതിപക്ഷ റാലികളില്‍ 56 നേതാക്കള്‍ ഒന്നിച്ച് കൈ കോര്‍ത്ത് നില്ക്കുന്നു. പരസ്പരം നല്ല ബന്ധത്തിലല്ലെങ്കിലും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്നത് അവര്‍ക്ക് നല്ലതാണ്. എന്നാല്‍, ബിജെപിയും ശിവസേനയും ഹൃദയങ്ങള്‍ കൊണ്ട് ഒന്നാക്കപ്പെട്ടവരാണ്. നരേന്ദ്രമോദിയാണ് ഞങ്ങളുടെ നേതാവ് പക്ഷെ പ്രതിപക്ഷത്തിന് അങ്ങനെയൊരാളെ കാണിക്കാനില്ല; അല്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് വ്യക്തമാക്കണം ആരാണ് തങ്ങളുടെ നേതാവ് എന്ന് ” ഉദ്ധവ് പറഞ്ഞു .
ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ ഗാന്ധിനഗറില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആയിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.
Discussion about this post