കോണ്‍ഗ്രസിന്റെ മുഖ്യശത്രു ആരെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്ന പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം .
ഇരുപത് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി . ഇടത് പക്ഷത്തെ നേരിടാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് പിന്മാറണമെന്ന ആവശ്യം ഉന്നയിക്കുന്നത് . രാഹുല്‍ ഗാന്ധി അമേത്തിയിലെ എതിര് സ്ഥാനാര്‍ഥിയായ ബിജെപിയുടെ സ്മൃതി ഇറാനിയേയും വയനാട്ടിലെ സിപിഐ സ്ഥാനാര്‍ഥി പി.പി സുനിലിനെയും ഒരുപോലെയാണ് കാണുന്നതെന്നും കാനം വിമര്‍ശിച്ചു .
കോണ്‍ഗ്രസ് ഇപ്പോള്‍ മുഖ്യവിപത്തായി കാണുന്നത് ബിജെപിയെയല്ല ഇടത്പക്ഷത്തെയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം . അത് കൊണ്ടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഇടത്പക്ഷത്തിന് എതിരായി മത്സരിക്കുന്നതെന്നും കോടിയേരി പറഞ്ഞു .
ദേശീയതലത്തില്‍ സാധ്യത ഇല്ലാതെ വന്നപ്പോഴാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത് . ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഹുല്‍ എവിടെ മത്സരിച്ചാലും അതിനെ നേരിടാന്‍ കേരളത്തിലെ ഇടതുപക്ഷം തയ്യാര്‍ ആണെന്നും കോടിയേരി പറഞ്ഞു .
Discussion about this post