ആനമുടി ദേശീയോദ്യാനത്തില്‍ സമീപം കാട്ടുതീ പടരുന്നു. മൂന്ന് ദിവസമായി തീ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. തീയില്‍ വനംവകുപ്പിന്റെ ആറ് ഹെക്റ്റര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. അമ്പതോളം പേരുടെ വീടുകളും കാട്ടുതീയില്‍ നശിച്ചു. മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
ദേശീയോദ്യാനത്തിന്റെ ഭാഗമായ മന്നവന്ചോലയ്ക്ക് സമീപമാണ് നിലവില്‍ തീപടരുന്നത്. അഗ്നിശമന സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ തീ പടരുന്നത് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ഫയര്‍ബ്രേക്കുള്‍പ്പെടെ ഒരുക്കി ദേശിയോദ്യാനത്തിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് വനംവകുപ്പ് അധികൃതര്‍ ശ്രമിക്കുന്നത്. കുന്ദള ഡാമില്‍ നിന്ന് വെള്ളമെടുത്ത് തീയണക്കാനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്നു.
Discussion about this post