ജിതിന് ജേക്കബ്-In Facebook
രാഹുല്‍ ഗാന്ധി ചുരം കയറുമ്പോള്‍…..
പണ്ട് സഖാവ് ഇ.എം.എസ് പറഞ്ഞത് ഓര്‍ക്കുന്നു ‘ഏത് ചെകുത്താനെ കൂട്ടുപിടിച്ചിട്ടാണെങ്കിലും കോണ്‍ഗ്രസിനെ തോല്പിക്കണം’ എന്ന്. ഇപ്പോള്‍ സഖാക്കള്‍ പറയുന്നു ഏത് ചെകുത്താനെ കൂട്ടുപിടിച്ചിട്ടാണെങ്കിലും ബിജെപിയെ തോല്പിക്കണം എന്ന്!
പക്ഷെ ഇവിടെ തമാശ എന്തെന്നാല്‍ ബിജെപി യും കോണ്‍ഗ്രസ്സും രാജ്യത്തിന്റെ ഭരണം പിടിക്കാന്‍ മത്സരിക്കുമ്പോള്‍ സഖാക്കള്‍ എല്ലാ ചെകുത്താന് മാരെയും കൂട്ടുപിടിച്ചു പാര്‍ട്ടിയുടെ ദേശീയ പദവി നിലനിര്‍ത്താന്‍ പാടുപെടുന്നു എന്നതാണ്.
സഖാക്കള്‍ എന്നും വിഡ്ഢികളായ അണികളെ പറ്റിക്കാന്‍ ആരെയെങ്കിലും ശത്രു സ്ഥാനത്തു നിര്‍ത്തും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മലക്കം മറിയുകയും ചെയ്യും. 2004 ല്‍ സഖാക്കള്‍ക്ക് പാര്‍ലമെന്റില്‍ ഏതാണ്ട് 61 സീറ്റ് ഉണ്ടായിരുന്നു. അതില്‍ 57 ലും പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിനെ ആയിരുന്നു. എന്നിട്ട് പാര്‍ലമെന്റില്‍ പോയിരുന്നു കോണ്‍ഗ്രസിന് പിന്തുണ കൊടുത്തു ! വോട്ട് ചെയ്ത ജനം ആരായി?
കേരളത്തില്‍ ഇരുന്നു കോണ്‍ഗ്രസിനെതിരെ തെറ്റായ സാമ്പത്തീക നയം, ബൂര്‍ഷ്വാ, അമേരിക്ക, ആഗോളവല്‍ക്കരണം എന്നൊക്കെ സഖാക്കള്‍ ആഞ്ഞടിക്കും. കേരളത്തിനകത്തുതന്നെയുള്ള മാഹിയില്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്ന് പ്രചാരണവും നടത്തും !
ഇടത് ദേശീയ നേതാക്കള്‍ (ആരും ചിരിക്കേണ്ട, ദേശീയ നേതാക്കള്‍ തന്നെയാണ്) പറയുന്നത് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ്, ബിജെപി ശക്തമായ ഇടങ്ങളിലാണ് രാഹുല്‍ മത്സരിക്കേണ്ടത് എന്നൊക്കെയാണ്.
തിരിച്ചു ഒന്ന് ചോദിക്കട്ടെ, നിങ്ങള്‍ കേരളത്തില്‍ പ്രചാരണം നടത്തുന്നത്, ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക ആണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ്, എങ്കില്‍ നിങ്ങള്‍ മത്സരിക്കേണ്ടത് ബിജെപി ശക്തമായിടത്തല്ലേ?
നിങ്ങള്‍ കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ച് വിജയിച്ചാലും ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധി കീ ജയ്, സോണിയ ജി കീ ജയ് എന്ന് വിളിക്കാനാണ് പോകുന്നത്. അപ്പോള്‍ പിന്നെ കോണ്‍ഗ്രെസ്സുമായി എന്തിനാണ് കേരളത്തില്‍ മത്സരിക്കുന്നത്? എന്തിനാണ് ജനങ്ങളെ വിഡ്ഢികളാക്കുന്നത്? നിങ്ങള്‍ പരസ്പ്പരം ഒരുമിച്ചു നിന്ന് കേരളത്തിലും ബിജെപിയെ നേരിട്ടാല്‍ പോരെ?
രാഹുല്‍ ഗാന്ധിയോട് നിങ്ങള്‍ ചോദിക്കുന്ന അതെ ചോദ്യം നിങ്ങള്‍ക്കും ബാധകമാണ് സഖാക്കളേ. നിങ്ങളുടെ ഇപ്പോഴത്തെ മുഖ്യ ശത്രു ബിജെപി ആണെങ്കില്‍ ബിജെപി ശക്തമായിടത്ത് പോയി ബിജെപിയെ പരാജയപ്പെടുത്തുകയല്ലേ വേണ്ടത്? നിങ്ങള്‍ എന്തിനാണ് കേരളത്തില്‍ കിടന്നു മാത്രം കറങ്ങുന്നത്?
1967 ല്‍ സിപിഎം വിജയിച്ച മണ്ഡലമാണ് വാരാണസി എന്ന കാര്യം സഖാക്കള്‍ക്ക് പോലും അറിവുണ്ടാകില്ല. വാരണാസിയില്‍ ആണ് നിങ്ങളുടെ ഇപ്പോഴത്തെ മുഖ്യ ശത്രു ശ്രീ നരേന്ദ്ര മോഡി മത്സരിക്കുന്നത്, അദ്ദേഹത്തിനെതിരെ നിങ്ങളുടെ ദേശീയ സെക്രട്ടറി മത്സരിക്കട്ടെ. അതല്ലേ ഹീറോയിസം?
ഡല്‍ഹിയില്‍ ചൊറിയും കുത്തിയിരിക്കുന്ന നിങ്ങളുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളോട് പറ അഹമ്മദാബാദില്‍ പോയി അമിത് ഷാക്കെതിരെ മത്സരിക്കാന്‍. യെച്ചൂരിയും, രാജയും ഒക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ 100 വോട്ട് തികച്ചു കിട്ടില്ല എന്നറിയാം. എന്നാലും തള്ളിനു മാത്രം ഒരു കുറവുമില്ല.
കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് സഖാക്കളുടെ അവസ്ഥ കൂടുതകള്‍ പരിതാപകരമാക്കും എന്നുറപ്പ്. പക്ഷെ രാഹുല്‍ വന്നാലും വന്നില്ലെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാകും എന്നത് ഉറപ്പുള്ള കാര്യമാണ്. അല്ലെങ്കിലും പെട്ടി ഓട്ടോയ്ക്ക് എന്തിനാണ് നാഷണല്‍ പെര്‍മിറ്റ് !
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എടുത്ത തീരുമാനം വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും.. പേടിച്ചോടി എന്ന പ്രചാരണത്തിനപ്പുറം രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുസ്ലിം ലീഗിനെ പോലുള്ള പുരോഗമന ‘മതേതര’ പാര്‍ട്ടികള്‍ (ചിരിക്കല്ലേ, മുസ്ലിം ലീഗ് മതേതരന്‍ തന്നെയാണ്) രംഗത്തിറങ്ങുമ്പോള്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.
കേരളത്തില്‍ ബിജെപിയുടെ സാധ്യതകളെ രാഹുല്‍ ഗാന്ധിയുടെ വരവ് ഒരുതരത്തിലും ബാധിക്കില്ല. കാരണം കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതും ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് ബിജെപിക്ക് കിട്ടുന്ന വോട്ടുകള്‍ അതേപടി കിട്ടും.
പക്ഷെ സഖാക്കള്‍ക്ക് വോട്ട് ചെയ്താലും രാഹുല്‍ ഗാന്ധിക്ക് ജയ് വിളിക്കാനല്ലേ എങ്കില്‍ പിന്നെ ഇടനിലക്കാരന്റെ ആവശ്യമെന്താണ് എന്ന് കരുതി ജനം സഖാക്കള്‍ക്ക് കുത്താതെ നേരിട്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന അവസ്ഥയാണ് സംജാതമാകുന്നത്.
എന്തായാലും വിഡ്ഢികളായ കമ്മ്യൂണിസ്റ്റ് അണികളുടെ കാര്യമാണ് കഷ്ട്ടം. ഇന്നലെവരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശത്രു. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് സുഹൃത്ത്, ബിജെപി ശത്രു. കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് ശത്രു. മാഹിയില്‍ രാഹുല്‍ ഗാന്ധിക്ക് ജയ് വിളി, മാഹി പാലം കഴിഞ്ഞു കേരളത്തിലോട്ട് കയറിയാല്‍ രാഹുല്‍ ഗാന്ധി പപ്പു..!
കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തീക നയം, ആഗോളവല്‍ക്കരണം എന്നൊക്കെ പറഞ്ഞു വോട്ട് തേടിയിട്ട് പാര്‍ലമെന്റില്‍ പോയി കോണ്‍ഗ്രസിന് ജയ് വിളിക്കും. ഇത്രയും ഗതികേടുള്ള പാര്‍ട്ടി ലോകത്ത് വേറെയില്ല.
അതെങ്ങനാ അണികള്‍ എന്ന കഴുതകള്‍ക്ക് ബുദ്ധി വേണ്ടേ. സെല്‍ഫ് റെസ്പെക്ട് എന്നതൊക്കെ ഉണ്ടാകണം എങ്കില്‍ തലക്കകത്ത് വല്ലതും വേണം. നാളെ ബിജെപിക്ക് ജയ് വിളിക്കാന്‍ പറഞ്ഞാല്‍ അതും ചെയ്യും. അത്രേ ഉള്ളൂ ഈ പൊട്ടകിണറ്റിലെ തവളകള്‍..
https://www.facebook.com/jithinjacob.jacob/posts/2097048610364933
Discussion about this post