Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എല്ലാവര്‍ക്കും വീട്: അമൃത് ഭവന പദ്ധതിയ്ക്ക് രൂപരേഖയായി

by Brave India Desk
Jun 26, 2015, 06:35 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: നഗരങ്ങളിലെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് നല്‍കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതാണ് രാജ്യത്തിന്റെ മുഖം തന്നെ മാറ്റി മറിക്കുന്ന ഈ പദ്ധതി.

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഭര്‍ത്താവും ഭാര്യയും വിവാഹം കഴിയാത്ത മക്കളും അടങ്ങുന്ന കുടുംബങ്ങളായിരിക്കും.ഗുണഭോക്താക്കളാകുന്ന കുടുംബത്തിലെ അംഗങ്ങളിലാര്‍ക്കും രാജ്യത്തെവിടെയും വീടുണ്ടാകാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പുതിയ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് മാത്രമായിരിക്കും പുതുതായി കുടിയേറിയ താല്‍ക്കാലിക കുടിയേറ്റക്കാരെ പരിഗണിക്കുന്നതെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

Stories you may like

ഉത്തർപ്രദേശിൽ അസംഖാന് തിരിച്ചടി; മകന്റെ മണ്ഡലം പിടിച്ച് എൻ.ഡി.എ

സർക്കാർ മേഖലയിൽ 157 പുതിയ നഴ്സിംഗ് കോളേജുകൾ കൂടി സ്ഥാപിക്കാൻ കേന്ദ്രം; പ്രതിവർഷം 15,700 വിദ്യാർത്ഥികൾക്ക് പ്രയോജനം; സാധാരണക്കാരുടെ നഴ്സിംഗ് പഠനം സർക്കാർ ചിലവിൽ നടത്തുക ലക്ഷ്യമെന്ന് മന്ത്രി

അടിസ്ഥാന സൗകര്യങ്ങളോടെ 30 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള വീടുകളുടെ നിര്‍മാണ സഹായമാണ് സര്‍ക്കാര്‍ നല്‍കുക. വീടിന്റെ വലുപ്പത്തിന്റെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയവുമായി കൂടിയാലോചിച്ച് മാറ്റം വരുത്താം. അധിക സാമ്പത്തിക ബാധ്യത കേന്ദ്ര സര്‍ക്കാര്‍ വഹിക്കില്ല എന്ന് മാത്രം. 2011ലെ സെന്‍സസില്‍ കണക്കാക്കിയ 4041 പട്ടണങ്ങളിലാണ് പദ്ധതി. ഒന്നാംഘട്ടമെന്ന നിലയില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിര്‍ദേശിക്കുന്ന 100 നഗരങ്ങളില്‍ പദ്ധതി 2017മാര്‍ച്ചിന് മുമ്പ് നടപ്പാക്കും. 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള രണ്ടാം ഘട്ടത്തില്‍ 200 നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. 2019 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ചുവരെ ബാക്കി പട്ടണങ്ങളിലും പദ്ധതി നടപ്പാക്കും.pm house

നഗരവികസനം നടപ്പാക്കുമ്പോള്‍ ഒരുകൊല്ലംകൊണ്ട് കെട്ടിടനിര്‍മാണത്തിന് പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കുകയും നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ക്ക് ഏകജാലക സംവിധാനം ഉണ്ടാക്കുകയും വേണം. ഇതോടൊപ്പം, രണ്ടുകൊല്ലംകൊണ്ട് വലുതും ചെറുതുമായ നഗരങ്ങള്‍ക്കായി പുതിയ മുന്‍സിപ്പല്‍ േകഡര്‍ രൂപവത്കരിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം. ഓരോ കോര്‍പറേഷന്‍ അല്ലെങ്കില്‍ നഗരസഭയുടെ വലിപ്പം, ജനസംഖ്യ, ആഭ്യന്തരവരുമാനം, ചെലവ്, ശമ്പളം തുടങ്ങിയവ കണക്കിലെടുത്ത് മൂന്നുവര്‍ഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയമുണ്ടാക്കണം.

ഇവയ്ക്കുപുറമേ, രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തദ്ദേശസ്ഥാപനഭരണവുമായി ബന്ധപ്പെട്ട് മറ്റ് ഒട്ടേറെ പരിഷ്‌കാരങ്ങളും നടപ്പാക്കേണ്ടിവരും.
നാലു തരത്തിലാണ് നഗര പാര്‍പ്പിട പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്:
1. ഭൂമി ഏറ്റെ ടുത്തുള്ള ചേരിവികസനം: ചേരിയില്‍ കഴിയുന്നവര്‍ താമസിക്കുന്ന ഭൂമി വിട്ടുകൊടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ആ ഭൂമി വികസിപ്പിച്ച് അര്‍ഹരായ എല്ലാവര്‍ക്കും വീട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഭൂമികളിലും സ്വകാര്യ ഭൂമികളിലുമുള്ള ചേരിവാസികളെ പരിഗണിക്കും.
2. ഭവനവായ്പയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി: നഗരങ്ങളിലെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളും (ഇ.ഡബ്‌ള്യു. എസ്) വരുമാനം കുറഞ്ഞ വിഭാഗങ്ങളും (എല്‍.ഐ.ജി) എടുക്കുന്ന ഭവനവായ്പകള്‍ക്കാണ് സബ്‌സിഡി. ഇ.ഡബ്‌ള്യു. എസ് വിഭാഗങ്ങള്‍ക്ക് 60 ചതുരശ്ര മീറ്ററും എല്‍.ഐ.ജി വിഭാഗങ്ങള്‍ക്ക് 30 ചതുരശ്ര മീറ്ററും വലുപ്പത്തിലുള്ള പാര്‍പ്പിടമൊരുക്കുന്നതിന് എടുക്കുന്ന വായ്പയുടെ 15 വര്‍ഷത്തേക്കുള്ള 6.5 ശതമാനം പലിശവരെ സബ്‌സിഡി നല്‍കും.
3. പങ്കാളിത്തത്തിലൂടെ ചെലവു കുറഞ്ഞ വീട്: നഗരങ്ങളില്‍ ജീവിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്ക് (ഇ.ഡബ്‌ള്യു. എസ്) സ്വകാര്യ സംരംഭകരുടെയും മറ്റു ഏജന്‍സികളുടെയും പങ്കാളിത്തത്തില്‍ ചെലവ് കുറഞ്ഞ വീട് നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. വീടൊന്നിന് ഒന്നര ലക്ഷം രൂപ തോതില്‍.
4. ഗുണഭോക്താവ് മുന്‍കൈ എടുത്ത് ഭവനനിര്‍മാണം: മറ്റ് മൂന്ന് പദ്ധതികളിലും ഉള്‍പ്പെടാത്ത നഗരങ്ങളില്‍ ജീവിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ (ഇ.ഡബ്‌ള്യു. എസ്) സ്വന്തം മുന്‍കൈ എടുത്ത് വീട് നിര്‍മിക്കുകയോ വാങ്ങുകയോ ചെയ്യുകയാണെങ്കില്‍ 1.5 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും.

Tags: KERALANEWS PAPERNDAamrut
ShareTweetSendShare

Discussion about this post

Latest stories from this section

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

Next Post

പെറു സെമിയില്‍

Latest News

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

നടന്നത് വലിയ അപകടം ; രണ്ട് യാത്ര ട്രെയിനുകളും ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ടിട്ടുണ്ട്; മരണ സംഖ്യ ഉയർന്നേക്കാമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies