ജി.എസ്.ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നു . മാര്‍ച്ചിലെ വരുമാനം 1,06,577 കോടി രൂപയാണ് . റെക്കോര്‍ഡ് വര്‍ദ്ധനയാണ് ജി.എസ്.ടി വരുമാനത്തിലുണ്ടായിരിക്കുന്നത് . മാര്‍ച്ചിലെ വരുമാനത്തില്‍ 20.352 കോടി രൂപ കേന്ദ്ര ജി.എസ്.ടിയില്‍ നിന്നും 27,520 കോടി രൂപ സംസ്ഥാന ജി.എസ്.ടി യില്‍ നിന്നും 50,418 കോടി രൂപ കേന്ദ്ര-സംസ്ഥാന സംയോജിത വിഭാഗത്തില്‍ നിന്നും ലഭിച്ചതാണ് . സെസായി പിരിഞ്ഞ് കിട്ടിയത് 8,286 കോടി രൂപയാണ് .
സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച മൊത്ത വരുമാന ലക്ഷ്യം 11.47 ലക്ഷം കോടി രൂപയായിരുന്നു . എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ചരക്ക് സേവന നികുതി വരുമാനം 11.77 ലക്ഷം കോടി രൂപയായി . പുതുക്കിയ ലക്ഷ്യത്തിന് മുകളില്‍ നികുതി വരുമാനമെത്തിയത് സര്‍ക്കാരിന് നേട്ടമാണ് .
ബജറ്റ് പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ജി.എസ്.ടി.യില്‍ നിന്നും പ്രതീക്ഷിക്കുന്ന വരുമാനമായി കണക്കാക്കിയിരുന്നത് 13.71 ലക്ഷം കോടി രൂപയായിരുന്നു . എന്നാല്‍ മിക്ക മാസങ്ങളിലും വരുമാനം ഒരു ലക്ഷം കോടിയിലെത്താതിരുന്നതോടെ സര്‍ക്കാര്‍ വരുമാന ലക്ഷ്യം 11.47 ലക്ഷം കോടിയായി നിജപ്പെടുത്തുകയായിരുന്നു .
ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട് . മാര്‍ച്ചില്‍ 75.95 ലക്ഷം റിട്ടേണുകള്‍ ആയിരുന്നു . ഫെബ്രുവരിയില്‍ ഇത് 73.48 ലക്ഷമായിരുന്നു .
Discussion about this post