കൊച്ചി നഗരത്തിലെ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെട്ടു. പരിശോധന നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറിനെ കോടതി ചുമതലപ്പെടുത്തി. ബസ്സുകളുടെ മത്സര ഓട്ടവും ജീവനക്കാരുടെ മോശമായ പെരുമാറ്റവും തടയണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. അഡ്വക്കേറ്റ് കാളീശ്വരം രാജിനെ അമിക്കസ് ക്യൂരിയായി നിയമിച്ചിട്ടുണ്ട്.
Discussion about this post