വളരെ അപൂര്‍വമായി മാത്രമേ ധോണി കളിക്കാരോട് ദേഷ്യപ്പെടാറുളളൂ. അതെപ്പോഴും വാര്‍ത്തയാകാറുമുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും കിങ്സ് ഇലവന് പഞ്ചാബും തമ്മിലെ മത്സരത്തില്‍ എം.എസ്.ധോണി സഹതാരത്തോട് ക്ഷുഭിതനാകുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചെന്നൈയുടെ ബോളര്‍ ദീപക് ചാഹറിനോടാണ് ധോണി ദേഷ്യപ്പെട്ടത്. മത്സരത്തിലെ നിര്‍ണായക നിമിഷത്തില്‍ തുടരെ തുടരെ നോ ബോള്‍ എറിഞ്ഞതാണ് ധോണിയെ ദേഷ്യം പിടിപ്പിച്ചത്. പഞ്ചാബിന്റെ ഇന്നിങ്സിലെ 19-ാം ഓവറിലായിരുന്നു സംഭവം. 12 ബോളില്‍നിന്നും 39 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.ദീപക് ചാഹറായിരുന്നു ഈ ഓവര്‍ എറിയാനെത്തിയത്. ഓവറിന്റെ ആദ്യ രണ്ടു ബോളും നോ ബോളായി. പഞ്ചാബിന് രണ്ടു ഫ്രീ ഹിറ്റ് കൊടുത്തത് ധോണിയെ ക്ഷുഭിതനാക്കി. ചാഹറിന് അടുത്തേക്ക് എത്തിയ ധോണി ദേഷ്യത്തോടെയാണ് സംസാരിച്ചത്. ധോണിയുടെ ദേഷ്യം കണ്ട ചാഹര്‍ ഭയത്തോടെയാണ് മറുപടി നല്‍കിയത്.
MS Dhoni schooling Deepak Chahar for his back to back no balls #CSKvKXIP #IPL2019 pic.twitter.com/iRhGQ62gib
— Deepak Verma (@dpakwa) April 6, 2019
എന്നാല്‍ ധോണി ദേഷ്യപ്പെട്ടത് ടീമിനും ചാഹറിനും നേട്ടമായി. ആ ഓവറില്‍ അഞ്ചു ബോളില്‍ ഓരോ റണ്‍ വീതം മാത്രം വിട്ടുകൊടുത്ത് ആറാമത്തെ ബോളില്‍ ചാഹര്‍ വിക്കറ്റും വീഴ്ത്തി. ഡേവിഡ് മില്ലറുടെ വിക്കറ്റാണ് ചാഹര്‍ വീഴ്ത്തിയത്.
Discussion about this post