തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബിരിയാണിക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി . ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .
ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നസിമുദ്ധിന് സിദ്ധിഖിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചേര്‍ന്ന യോഗത്തിലാണ് സംഭവം .
യോഗം നടന്നതിന് ശേഷം ബിരിയാണി വിതരണം ചെയ്യാന്‍ ആരംഭിച്ചതോടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തള്ളിക്കയറുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു . സംഭാവയുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു .
Discussion about this post