ആയുധ നിര്‍മ്മാണത്തില്‍ വന്‍നേട്ടം കൈക്കലാക്കി ഇന്ത്യന്‍ സൈന്യം . ആദ്യമായി രാജ്യത്തിനകത്ത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ദീര്‍ഘദൂര പീരങ്കിയായ ‘ ധനുഷ് ‘ സൈന്യത്തിന് തിങ്കളാഴ്ച സമര്‍പ്പിക്കും .
സ്വദേശി ബോഫേഴ്സ് എന്നറിയപ്പെടുന്ന 155.മി.മി /45 കാലിബര്‍ ധനുഷ് ദീര്‍ഘദൂര മിസൈല്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചതാണ് . 38 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള ധനുഷിന്റെ 81 ശതമാനം ഭാഗവും തദ്ദേശീയമായി നിര്‍മ്മിച്ചതാണ് . രാവും പകലും ഒരു പോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന ധനുഷ് ലഡാക്ക് മലയിടുക്കുകളിലും രാജസ്ഥാന് മരുഭൂമിയിലും ഒരു പോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കും .
സാങ്കേതികമായി ഏറെ മികച്ച് നില്ക്കുന്ന ധനുഷ് പീരങ്കി സിക്കിം,ലേ , ബാലസോര്‍ , ഒഡിഷ , പൊഖ്റാന്‍ എന്നിങ്ങനെ വ്യത്യസ്ത കാലാവസ്ഥ പ്രദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് സൈന്യത്തിനായി കൈമാറുന്നത് .
India's #FirstEver indigenously designed & developed Dhanush 155mm/45 Calibre towed Gun System is ready for induction into #IndianArmy & will be handed over by Ordnance Factories Board #OFB on 8 April 19. Dhanush can be employed in all types of terrains. pic.twitter.com/o7ceCmDAeI
— ADG PI – INDIAN ARMY (@adgpi) April 7, 2019
പ്രയോഗം , ശക്തി എന്നിവയില്‍ സ്വീഡിഷ് നിര്‍മ്മിത ബോഫേഴ്സിനെ വെല്ലും , ദൂരത്തിലും , കൃത്യതയിലും , വെടിയുതിര്‍ക്കുന്നതിലും മറ്റെല്ലാ പീരങ്കികളെയും കടത്തിവെട്ടുന്ന മികവുണ്ട് ധനുഷിന് . ഡി.ആര്.ഡി.ഒ, ഡി.ജി.ക്യു.എ, ബി.ഇ.എ, എസ്.എ.ഐ.എല്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യ കമ്പനികളിലേയും വിദഗ്ദന്മാര് ചേര്‍ന്നാണ് ധനുഷ് വികസിപ്പിച്ചത്. കഴിഞ്ഞ മാസമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ധനുഷ് പീരങ്കികള്‍ക്ക് അനുമതി നല്‍കിയത്.
Discussion about this post