രാഷ്ട്രീയമായി ബന്ധപ്പെട്ട പോസ്റ്റിട്ട ഉപയോക്താവിന്റെ വീട്ടില്‍ ആ വ്യക്തി തന്നെയാണോ പോസ്റ്റ് ഇട്ടതെന്ന് അറിയാന്‍ ഫേസ്ബുക്കിന്റെ പരിശോധന . ഡല്‍ഹി സ്വദേശിയ്ക്കാണ് ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത അനുഭവമുണ്ടായത് .
” പാസ്പ്പോര്‍ട്ട് വെരിഫിക്കേഷന് ചെയ്യുന്നതിനായി പോലീസുകാര്‍ വീട്ടിലെത്തുന്നതിനു തുല്യമായിരുന്നുവത് . പോസ്റ്റ് ഇട്ടത ഞാന്‍ തന്നെയാണ് എന്ന് തെളിയിക്കുന്നതിനായി ആധാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ കാണണം എന്ന് ഫേസ്ബുക്ക് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എങ്ങനെയാണ് ഒരു സാമൂഹികമാധ്യമത്തിന് ഉപയോക്താവിനോട് ഇങ്ങനെ ചെയ്യാന്‍ കഴിയുക ? സ്വകാര്യതയ്ക്ക് യാതൊരു വിലയുമില്ലേ ? ഇതൊന്നും കേട്ടുകേള്‍വി പോലുമില്ലാത്തതാണ് ” ഉപയോക്താവ് പറഞ്ഞു
ഫേസ്ബുക്കില്‍ രാഷ്ട്രീയ സംബന്ധിയായ പരസ്യം നല്‍കുന്നവരുടെ വിലാസത്തിലേക്ക് ഫേസ്ബുക്ക് പ്രതിനിധികളെ അയച്ച് അല്ലെങ്കില്‍ കത്ത് മുഖേനെ തിരിച്ചറിയല്‍ പരിശോധന നടത്താറുണ്ട് . എന്നാല്‍ ഒരാളുടെ പ്രൊഫൈല്‍ വഴി രാഷ്ട്രീയ സംബന്ധിയായ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഫേസ്ബുക്ക് പ്രതിനിധിയുടെ നേരിട്ടുള്ള പരിശോധന മുന്‍പ് ഉണ്ടായിട്ടില്ല . ഫേസ്ബുക്കിന്റെ ഈ നടപടിയ്ക്കെതിരെ നിയമനടപടി വേണമെന്നാണ് നിയമവിഗദ്ധരുടെ അഭിപ്രായം.
ഐടി നിയമം (2000 ) അനുസരിച്ച് ഉപയോക്താവിന്റെ വീട്ടിലെത്തി തിരിച്ചറിയല്‍ പരിശോധന നടത്തുന്നത് ഗുരുതരമായ പിഴവാണ്. അതിനാല്‍ ഫേസ്ബുക്കിനെതിരെ സ്വകാര്യത ലംഘനത്തിന് നിയമനടപടി സ്വീകരിക്കാന്‍ ഉപയോക്താവിന് അവകാശമുണ്ടെന്ന് നിയമവിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു .
Discussion about this post