കേന്ദ്രത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടുഡേ പോള്‍ ഓഫ് ഒപ്പീനിയന് പോള്‍. 274 സീറ്റുകളില്‍ ജയിച്ച് എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് വോട്ടെടുപ്പ് തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ പുറത്ത് വിട്ട സര്‍വ്വേ വ്യക്തമാക്കുന്നു. ബിജെപി 228 സീറ്റുകളോടെ വലിയ ഒറ്റകക്ഷിയാകും. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ സര്‍വ്വേകളുടെ ആകെ തുകയാണ് ഇത്.
അതേ സമയം കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ലെന്നും പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 88 സീറ്റുകളില്‍ ഒതുങ്ങും. 140 സീറ്റുകളിലാണ് യുപിഎയ്ക്ക് ജയിക്കാനാകുക.
മറ്റുള്ള പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 129 സീറ്റ് കരസ്ഥമാക്കുമെന്നും അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നു.
സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫ് നാല് സീറ്റില്‍ ഒതുങ്ങുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വ്വേ പറയുന്നത്. എസ്പി ബഎസ്പി സഖ്യം -36 സീറ്റ് നേടും. ടിഎംസി 31, ബിജെഡി-10, ടിഡിപി-നാല് എന്നിങ്ങനെയാണ് കക്ഷി നില. വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടുമെന്നും, ടിആര്‍എസ് 14 സീറ്റ് നേടുമെന്നും പോള്‍ വ്യക്തമാക്കുന്നു.
യുപിയില്‍ ബിജെപി നാല്പത് സീറ്റുകളോടെ ഒന്നാമതെത്തുമെന്നും പോള്‍ ഓഫ് ഒപ്പിനിയന്‍ പോള്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നും സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന് ഒന്‍പത് സീറ്റുകളും സിപിഐയ്ക്ക് ഒരു സീറ്റും ഉണ്ടായിരുന്നിടത്ത് ഇത്തവണ അത് നാലായി ചുരുങ്ങുമെന്നാണ് വിലയിരുത്തലുകള്‍.
Discussion about this post