രാജ്യത്തെ ശക്തമാക്കുന്നതിനായി , ശക്തിയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി രാജ്യത്തിന് വേണ്ടി വോട്ട് നല്കാന് കന്നി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി.
മഹാരാഷ്ട്രയിലെ ലത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തു രാജ്യത്തെ ശക്തിപ്പെടുത്തുന്നത്തിനുള്ള നിര്‍ണായക നടപടി ഭാഗവാക്കാകാനും മോദി അഭ്യര്‍ഥിച്ചു.
‘ നിങ്ങള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായിക്കഴിഞ്ഞു , രാജ്യത്തെ ഒരു പാവപ്പെട്ട കുടുംബത്തിന് വീട് വച്ചു നല്കാന് , കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ നിങ്ങളുടെ കന്നിവോട്ട് നല്കാന് തയ്യാറാണോ ? എന്നായിരുന്നു മോദിയുടെ ചോദ്യം .
നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു .
Discussion about this post