കോണ്‍ഗ്രസ്സ് പച്ചക്കള്ളം പറഞ്ഞതിലെ നോട്ട് എന്ന ഭാഗമാണ് നാമെല്ലാം ശ്രദ്ധിച്ചത്. നമ്മള് പലവഴിയ്ക്ക് കണക്കുകൂട്ടിയും തെളിവുകള്‍ ആലോചിച്ചുമൊക്കെ ഇത്രയ്ക്ക് ബോധമില്ലാത്ത നിലയില്‍ ഒരു അഴിമതിയാരോപണം ഉന്നയിയ്ക്കാന്‍ ഇവന്മാര്ക്ക് വട്ടുപിടിച്ചോ എന്ന് സംശയിയ്ക്കുന്നു. സുപ്രീം കോടതിയില്‍ കപില്‍ സിബല്‍ എന്ന വക്കീല്ബാബുവൊക്കെ ഈ ബുദ്ധി വച്ച് എന്താവും വാദിക്കുന്നത് എന്നോര്‍ത്ത് ഞെട്ടുന്നു. ഇതിന്റെ പിന്നെലെ ചേതോവികാരം എന്താവും എന്ന് ചിന്തിച്ച് നമ്മള് തലപുകയ്ക്കുന്നു.
എന്നാല്‍ അതിലെ പ്രധാന ഭാഗം നമ്മളാരും ശ്രദ്ധിച്ചില്ല. അത് മറ്റൊന്നുമല്ല. വിമാനം എന്നതാണ്. വെറും വിമാനമല്ല വ്യോമസേനയുടെ വിമാനം. ഈ നാട്ടിലെ ഒരു സേനാവിഭാഗത്തിന്റെ വിമാനം അതീവരഹസ്യമായി മോദിജിയും അമിത് ഷാ ജിയും ഉപയോഗിച്ചു എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. നോട്ടല്ല കാര്യം വിമാനമാണ്.
മോദിജിയ്ക്ക് വ്യോമസേനയിലൊന്നും ഒരു കാര്യവുമില്ല. അമിത് ഷാ ജിയ്ക്കും. അപ്പോള്‍ വ്യോമസേന വിമാനങ്ങള്‍ ഉപയോഗിച്ചു എന്ന് പറഞ്ഞിരിയ്ക്കുന്നതാണ് ഇതിലെ കീ. അഥവാ താക്കോല്‍. എയര്‍ ഇന്ത്യ വിമാനം ഉപയോഗിച്ചെന്നോ പോട്ട് റിലയന്‍സിന്റെ വിമാനം ഉപയോഗിച്ചെന്നോ ഒന്നും പറയാതെ വ്യോമസേന വിമാനങ്ങള്‍ എന്ന് പറയുമ്പോള്‍ നാം നല്ലവണ്ണം ശ്രദ്ധിയ്ക്കണം.
വിവാദം കത്തിയാല്‍ വ്യോമസേന വിമാനങ്ങള്‍ എവിടെയൊക്കെ ഓടുന്നു തുടങ്ങി പല വിവരങ്ങളും എന്നത് റാഫേല്‍ ഡീല്‍ വിവരങ്ങള്‍ സുപ്രീം കോടതിയില്‍ ചോദിച്ചപോലെ വല്ലവനും ഒരു പബ്ളിക് ഇന്‍ട്രസ്റ്റ് ലിറ്റിഗേഷന്‍ കൊടുത്ത് കോടതീല് ചോദിക്കാം.
കോടതിയില്‍ ഇതുപോലെ ബോധമില്ലാത്ത വല്ലവനും ഇരിപ്പുണ്ടെങ്കില്‍ അല്ലെങ്കില്‍ വല്ലവനേം വല്ലതും കൊണ്ടക്കൊടുത്ത് ശകലനേരത്തേക്കൊന്ന് ബോധം നശിപ്പിച്ചാല്‍ ആ വിവരങ്ങളെല്ലാം എടുത്ത് പബ്ളിക് ഡൊമൈനില്‍ അലക്കാം.
അതില്‍ നിന്ന് നമ്മുടെ വ്യോമസേനാ വിമാനങ്ങള്‍ പറക്കുന്ന പാറ്റേണുകള്‍, എയര്‍ബേസുകള്‍ തുടങ്ങി പല വിവരങ്ങളുടെയും കുത്ത് കുത്ത് യോജിപ്പിച്ച് ബുദ്ധിയുള്ളവര്‍ക്ക് പലതും മനസ്സിലാക്കിയെടുക്കാം.
അതുവഴി പഴയ മിഗും വച്ച് F16 വിമാനങ്ങളെ അടിച്ചിടത്തക്കനിലയില് വ്യോമസേന കേപ്പബിളാവുന്നതെങ്ങനെയെന്ന് ചിലപ്പോ അമേരിക്കനോ ബ്രിട്ടീഷോ ആയ മാസ്റ്റേഴ്സിനു മനസ്സിലാക്കാം.
പണ്ട് നമ്മുടെ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനും എടുത്ത് ഈ പൊന്നുമകന് കപില്‍ സിബല്‍ ‘ലണ്ടനില്‍ ‘തന്നെ’ പോയതെന്തിനാണ്?
ആലോചിയ്ക്കുക.
വെറുതേ വിടണ്ട മൊതലല്ല കപില്‍ സിബല്‍. ഈ മഹാഭാരതത്തിലെ സാക്ഷാല്‍ ശകുനിയാണവന്.
ആര്ക്കൊറ്റുകൊടുത്തും ഈ നാടിനെ പിന്നിക്കീറിയും അധികാരം പിടിയ്ക്കാന്‍ നടക്കുകയാണവര്‍. കഴിഞ്ഞ മന്മോഹന് ഗവണ്മെന്റിന്റെ കാലത്ത് നമ്മുടെ ആര്‍മി അട്ടിമറിശ്രമം നടത്തി എന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച പരമറാസ്കലുകള് ആണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി. അവര്‍ക്ക് വ്യോമസേന കരസേന എന്നൊന്നുമില്ല. ആരേയും വില്‍ക്കും. ആരേയും ചതിയ്ക്കും. ആരേയും ഒറ്റും.
കൂടെ പരസ്യമായി ചാരപ്പണി ചെയ്യുന്ന ചൈനാദാസന്മാര് കൂടെയാകുമ്പൊ പറയുകയും വേണ്ട.
Discussion about this post