തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്ന തെരഞ്ഞെടുപ്പ് സര്‍വ്വേകളിലെ കണ്ടെത്തലിന് പിറകെ ശശി തരൂരിനെ വെട്ടിലാക്കി പാര്‍ട്ടിയിലെ പോര്..തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാന ലാപ്പിലേക്ക് കടക്കവേ തിരുവനന്തപുരം നിയോജക മണ്ഢലത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായി. ഇതിനിടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ത്തി ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്ന ആക്ഷേപവുമായി വി.എസ് ശിവകുമാറും രംഗത്തെത്തി. മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ തന്നെ കൊമ്പു കോര്‍ക്കുന്നതോടെ ശശി തരൂരിന്റെ പ്രചാരണം മന്ദീഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ഡി.സി.സി സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ആഭ്യന്തര കലാപം പുറത്തെത്തിച്ചത്. ഇതിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്നെന്നു ചൂണ്ടികാട്ടി വി.എസ്.ശിവകുമാര്‍ ഡി.ജി.പി ക്ക് പരാതി നല്കി.
പ്രവര്‍ത്തിക്കാത്ത മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ പേരില്‍ പരാതി നല്‍കുമെന്നും ഡി.സി.സി.സെക്രട്ടറി കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ തെറ്റായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നെന്നും ,ഇവരുടെ പേരില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എയും പ്രചാരണസമിതി അധ്യക്ഷനുമായ വി.എസ്.ശിവകുമാര്‍ ലോക്നാഥ് ബഹ്റക്ക് പരാതി നല്കി. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി അടിസ്ഥാനരഹിതമെന്നാണ് ഡി.സി.സി പ്രസിഡന്റ് പറയുന്നത്. തമ്പാനൂര്‍ രവിയും വി.എസ്.ശിവകുമാറും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണമുയര്‍ത്തിയാണ് ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി കല്ലിയൂര്‍ മുരളി ബിജെപിയില്‍ ചേര്‍ന്നത്.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ കല്ലിയൂര്‍ മുരളി ബിജെപി യില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. മറ്ര് പലരും മുരളിയ്ക്ക് പിന്നാലെ പാര്‍ട്ടി വിടുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. ശശി തരൂരിനെ ജയിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഇത്തവണ അനുവദിക്കില്ല എന്നാണ് എതിര് വിഭാഗം പറയുന്നത്. ചില ഭാഗങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. അവസാന ഘട്ടങ്ങളിലാണ് പ്രചരണം ശക്തമാവുകയെന്നും അദ്ദേഹം പറയുന്നു.
അതേസമയം ബിജെപി കുമ്മനം രാജശേഖരന് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കുമ്മനത്തിനു പിന്തുണയുമായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ പ്രചാരണം ആവേശത്തിലായി. വലിയ ഭൂരിപക്ഷത്തില്‍ കുമ്മനം ജയിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് കച്ചവടത്തിന്റെ ഭാഗമായി പ്രചരണം അവസാനിപ്പിച്ച മട്ടാണ് എന്നാണ് ബിജെപിയുടെ ആരോപണം. സി ദിവകാരന് വേണ്ടി വീട് കയറിയുള്ള പ്രചരണം പോലും പലയിടത്തും നടക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്.
Discussion about this post