ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എം.എസ് ധോണി ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത് . അത്രത്തോളം ശാന്തനാണ് ധോണി കളിക്കളത്തില്‍ . എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന് റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ധോണിയുടെ സര്‍വ്വ നിയന്ത്രണങ്ങളും വിട്ടുപോവുന്ന കാഴ്ചയാണ് കണ്ടത്. ഡഗ് ഔട്ടില്‍ നിന്നും ഗ്രൗണ്ടില്‍ ഇറങ്ങി അമ്പയറോട് കൈചൂണ്ടി ദേഷ്യപ്പെടുന്നത് വരെയെത്തി കാര്യങ്ങള്‍ .
രാജസ്ഥാനെതിരായ അവസാന ഓവറില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത് . അവസാന ഓവറില്‍ ജയിക്കാനായി ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് 18 റണ്‍സ് ആയിരുന്നു . ക്രീസിലുണ്ടായിരുന്നത് ധോണിയും ജഡേജയും . ഓവര്‍ എറിയാന്‍ എത്തിയിരുന്നത് ബെന്‍ സ്റ്റൊക്ക്സും .
സ്റ്റോക്ക്സിന്റെ ആദ്യ പന്ത് തന്നെ ജഡേജ സിക്സിലേക്ക് പറത്തി. രണ്ടാം പന്ത് നോ ബോള്‍. ഇതില്‍ ജഡേജ സിംഗിളെടുത്തു. അടുത്ത ഫ്രീ ഹിറ്റ് പന്ത് നേരിട്ട ധോനി രണ്ട് റണ്‍സ് ഓടിയെടുത്തു. എന്നാല്‍ യോര്‍ക്കറില്‍ ധോനി പുറത്ത്. 43 പന്തില്‍ 58 റണ്‍സായിരുന്നു ധോനിയുടെ സമ്പാദ്യം. ഇതോടെ ചെന്നൈയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ എട്ടു റണ്‍സ് ആയി.
ധോനിക്ക് പകരം സാന്റ്നര്‍ കളത്തിലെത്തി. സാന്റ്നര്‍ക്ക് നേരെ സ്റ്റോക്ക്സ് എറിഞ്ഞ് ആദ്യ പന്ത് തന്നെ വളരെ ഉയരത്തിലായിരുന്നു. ഉടന്‍ തന്നെ അമ്പയര്‍ നോ ബോള്‍ സിഗ്നല്‍ കാണിച്ചെങ്കിലും പിന്നീട് അത് തിരുത്തുകയായിരുന്നു . ഇത് ചെന്നൈ താരങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു . ക്രീസിലുണ്ടായിരുന്ന ജഡേജ അമ്പയറോട് കാര്യം അന്വേഷിച്ചു. ഇതിനിടെ ഡഗ്ഔട്ടില്‍ നിന്നും ധോണി ഗ്രൗണ്ടിലേക്ക് കയറി വരികയായിരുന്നു. ഇതെങ്ങനെ സമ്മതിക്കാന്‍ സാധിക്കുമെന്നും അത് നോ ബോള്‍ അല്ലെ എന്നും അമ്പയറോട് ധോണി ചോദിക്കുണ്ടായിരുന്നു . രാജസ്ഥാന് ക്യാപ്റ്റന്‍ രഹാനേയും , ബൗളര്‍ സ്റ്റൊക്ക്സും ധോണിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
വിവാദ ബോളില്‍ ചെന്നൈ താരങ്ങള്‍ രണ്ട് റണ്‍ ഓടി നേടിയിരുന്നു . അഞ്ചാം പന്തിലും ചെന്നൈ രണ്ട് റണ്‍ എടുത്തു. അവസാന ബോള്‍ സ്റ്റോക്ക്സ് വൈഡ് എറിയുകയായിരുന്നു . തുടര്‍ന്ന് ഒരു ബോള്‍ കൂടി ചെന്നൈക്ക് ലഭിക്കുകയും . ആ അവസാന പന്തില്‍ സ്റ്റാനര് സിക്സ് അടിച്ച് ചെന്നൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
https://twitter.com/since1988vk/status/1116438502709825537
Discussion about this post