ജിതിന് ജേക്കബ്- ഇന്‍ ഫേസ്ബുക്ക്
തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ സഖാപ്പികളുടെ ജീവിതം ഇനിയും ബാക്കി:
യു എ ഇ അവരുടെ ഏറ്റവും വലിയ ബഹുമതി ‘Zayed Medal’ നല്കാന് തിരഞ്ഞെടുത്തത് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദമോദിയെ ആണെന്ന വാര്‍ത്തകേട്ട് പൊട്ടിയ കുരുക്കള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. ദാ വരുന്നു അടുത്ത് !
റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘Order of Saint Andrew the Apostle’ നരേന്ദ്ര മോഡിക്ക്. ചെമ്പടയുടെ വിപ്ലവ മണ്ണില്‍ നിന്നും മോദിക്ക് ആദരം. ഒരു 30 വര്‍ഷം മുമ്പ് വരെ റഷ്യയില്‍ മഴപെയ്താല്‍ കേരളത്തില്‍ കുടപിടിച്ചിരുന്ന സഖാക്കള്‍ ഇതൊക്കെ എങ്ങനെ സഹിക്കുമോ ആവോ !
ആദ്യത്തെ Philip Kotler Presidential Award ന് തിരഞ്ഞെടുക്കപ്പെട്ടതും നരേന്ദ്രമോദി തന്നെ. ഈ അവാര്‍ഡ് അദ്ദേഹത്തിന്റെ നേതൃപാടവം കണക്കിലെടുത്തുള്ളതായിരുന്നു.
ലോകപ്രശസ്ത Seoul Peace Prize ന് 2018 ല്‍ അര്‍ഹനായതും മറ്റാരുമല്ല.
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംരക്ഷണ അവാര്‍ഡായ UN Champions of the Earth Award 2018 ഉം നരേന്ദ്രമോദി ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
നരേന്ദ്രമോദി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു എന്നുപറഞ്ഞു സഖാക്കള്‍ തെരുവിലിറങ്ങിയ സമയത്തുതന്നെ പലസ്തീന് Grand Collar of the State of Palestine എന്ന ആ ‘രാജ്യത്തിന്റെ’ പരമോന്നത അംഗീകാരം നല്കി മോദിയെ ആദരിച്ചു.
എങ്കില്‍ വിട്ടുതരില്ല എന്ന് പറഞ്ഞു അഫ്ഗാനിസ്താനും അവരുടെ പരമോന്നത ബഹുമതി മോദിക്ക് നല്കി ആദരിച്ചു. (Amir Amanullah Khan Award)
King Abdullaziz Sash Award നല്കി സൗദി അറേബ്യയും കേരളത്തിലെ സഖാപ്പികളെ തോല്‍പ്പിച്ചു.
ന്യൂനപക്ഷ വിരുദ്ധനെന്ന് മോദിയെ സഖാക്കള്‍ മുദ്രകുത്തിയപ്പോള്‍ മുസ്ലിം രാഷ്ട്രങ്ങള്‍ മോദിയെ ആദരിച്ചു. സാമ്രാജ്യത്വ ശക്തിയുടെ കാവലാള്‍ എന്ന് ആക്ഷേപിച്ചപ്പോള്‍ ചെമ്പടയുടെ നാട്ടില്‍ നിന്നും വന്നു ആദരം.
തോല്‍ക്കരുത് സഖാക്കളേ, നമ്മള് തോല്‍ക്കരുത്. പ്രകാശത്തിന്റെ കിരണങ്ങള്‍ അകലെയല്ല. നാളത്തെ സുപ്രഭാതങ്ങള്‍ നമ്മുടേതാണ്. മര്‍ദ്ദകരും ചൂഷകരും ഇല്ലാത്ത കിനാശ്ശേരി അകലെയല്ല. എന്നാലും നമ്മള് തെറിവിളിക്കുംതോറും അങ്ങേര്‍ക്ക് വെച്ചടി വെച്ചടി കയറ്റമാണല്ലോ എന്റെ കാറല്‍ മാര്‍ക്സ് പുണ്യവാള.
https://www.facebook.com/photo.php?fbid=2113822928687501&set=a.234658926603920&type=3&theater
Discussion about this post