തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.
മുക്കാട്ടുകരയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ച സൂചന.
Discussion about this post