മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.പള്ളിയില പ്രവേശനം തടയുന്നതാരെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചുമുസ്ലീം സ്ത്രീകള്‍ പള്ളികളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു.കൂടാതെ മക്കയിലെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്നും കോടതി ആരാഞ്ഞു.
മഹാരാഷ്ട്രയിലെ പൂനയില്‍ വ്യവസായികള്‍ ആയ യാസ്മീന് സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവര്‍ ആണ് കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്
മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ സര്‍ക്കാര്‍ സംവിധാനം അല്ലെന്ന് ജസ്റ്റിസ് ബോബ്ഡെ നിരീക്ഷിച്ചു.
സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ ആര്‍ക്കേലും സാധിക്കുമോയെന്നും, ആരെയെങ്കിലും നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയാല്‍, അതിനു അയാള്‍ക്ക് പോലീസ് സംരക്ഷണം തേടാന്‍ കഴിയുമോ..? എന്നും ജസ്റ്റിസ് ചോദിച്ചു.
മുസ്ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനം ആണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണം എന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനം ആണ് വിലക്ക് എന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാസ്മീന് സുബീര്‍ അഹമ്മദ് പീര്സാദേപള്ളി ഇമാമിന് കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല എന്ന് ഹര്‍ജിയില്‍ പരാതിയുണ്ട് . പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു എങ്കിലും സഹായം ലഭിച്ചില്ല എന്നും ഹര്‍ജിക്കാര്‍ സൂചിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആണ് ഹര്‍ജിയിലെ ഒന്നാം എതിര് കക്ഷി കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ മറ്റ് 6 എതിര് കക്ഷികളും ഉണ്ട്
Discussion about this post