മേഘാലയില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു.സൈന്യവും പോലീസും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്.ഷിങ്ലോണ് അസംമേഘാലയ അതിര്‍ത്തിയില്‍ സൈന്യവും മേഘാലയ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ടു ഭീകരരെ വധിച്ചു. വടക്കന്‍ ഗാര്‍ഗോ ഹില്‍സ് ജില്ലയിലാണ് സംഭവം. ഈ മേഖലയില്‍ ഭീകരരുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ വധിച്ചത്.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്നു രണ്ടു പിസ്റ്റളുകളും വെടിക്കോപ്പുകളും മറ്റു ആയുധങ്ങളും കണ്ടെടുത്തു. കൊല്ലപ്പെട്ട രണ്ടു ഭീകരരില്‍ ഒരാള്‍ കൊടും കുറ്റവാളിയായ ജിമ്മി ഏലിയാസ് ലഖ്നുവാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ മേഘാലയ പൊലീസിനെതിരെ നിരവധി തവണ ആക്രമണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ജൂണ്‍ 9ന് ഇന്ത്യ മ്യാന്മര് അതിര്‍ത്തി കടന്ന് നിരവധി ഭീകരരെ വധിച്ചിരുന്നു.
Discussion about this post