സമൂഹമാദ്ധ്യമങ്ങളില്‍ പ്രധാന ആയുധം സ്ക്രീന്‍ഷോട്ടുകളാണ് . എന്തിനും ഏതിനും സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് വയ്ക്കുന്നത് തടയുവാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ് . കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കം.
ഇതിനു പുറമേ സുരക്ഷ ശക്തമാക്കുന്നതിനായി ഫിംഗര്‍ സ്കാനര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് ഓതന്റിഫിക്കേഷന് സംവിധാനം ആന്‍ഡ്രോയിഡില്‍ കൊണ്ടുവരുവാന്‍ കമ്പനി ശ്രമിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് . ഈ ഫീച്ചര്‍ ആക്ടീവ് ചെയ്യുന്നത് വഴി വാട്സ്ആപ്പ് ചാറ്റുകള്‍ സ്ക്രീന്‍ഷോട്ട് ചെയ്യുന്നത് സാധിക്കാതെ വരും . വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്.
എന്നാല്‍ ഈ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല . ഫിംഗര്‍ പ്രിന്റ് ഓതന്റിഫിക്കേഷന് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ എന്തിനാണ് സ്ക്രീന്‍ ഷോട്ട് തടയുന്നത് എന്ന് വ്യക്തമല്ല.
Discussion about this post