എസ്എന്‍ഡിപി യോഗം കണ്‍വെന്‍ഷനിലെത്തിയ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അമിത് പ്രാധാന്യം നല്‍കിയെന്നാരോപിച്ച് എസ്എന്‍ഡിപി അണികളുടെ പരസ്യപ്രതിഷേധം. വീണ ജോര്‍ജ്ജിന് വെള്ളാപ്പള്ളി നടേശന് തലയില്‍ കൈവച്ച് അനുഗ്രഹിച്ചതിന് പിന്നാലെ മുമ്പിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ശരണം വിളിച്ച് പ്രതിഷേധിച്ചു.
നേരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും യോഗസ്ഥലത്തെത്തിയിരുന്നു. വെള്ളാപ്പള്ളി അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വേദിയിലെത്തിയ വീണാ ജോര്‍ജ്ജിനോട് വെള്ളാപ്പള്ളി നടേശന് അമിത താല്പര്യം കാണിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. വീണയെ വേദിയില്‍ പിടിച്ചിരുത്തി അനുമോദന ചടങ്ങില്‍ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.
പ്രവര്‍ത്തകരുടെ പ്രതിഷേധ ശരണം വിളികള്‍ക്കിടയിലൂടെ തന്നെയാണ് വെളളാപ്പള്ളി വേദി വിട്ടത്. പ്രവര്‍ത്തകരുടെ ശരണം വിളിയും സുരേന്ദ്രനുള്ള പിന്തുണയും വെള്ളാപ്പള്ളി നടേശനെയും അമ്പരപ്പിച്ചു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്ത വെള്ളാപ്പള്ളി നടേശനെതിരെ വലിയ എതിര്‍പ്പ് യോഗം പ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി പരസ്യമായ വേദിയില്‍ ഇതിന്റെ ചൂടറിയുകയായിരുന്നു.
ആരോടും പ്രത്യേക താല്പര്യമില്ലെന്നും എസ്എന്‍ഡിപിയ്ക്ക് ശരി ദൂരമാണെന്നും വെള്ളാപ്പള്ളി നടേശന് പിന്നീട് പ്രതികരിച്ചു. ആ ശരിയാണ് കെ സുരേന്ദ്രനെന്നായിരുന്നു കേട്ടു നിന്ന എസ്എന്‍ഡിപി അണികളുടെ പ്രതികരണം.
വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെയാണ് എല്ലാ തവണയും ചിലര്‍ ജയിച്ചു കയറാറുള്ളത് എന്നാല്‍ ഇത്തവണ അത്തരം ധ്രുവീകരണമല്ല ഏകീകരണമാണ് ഉള്ളതെന്ന് കെ സുരേന്ദ്രന് പ്രതികരിച്ചു.
https://youtu.be/oBJL5FgAk9o
Discussion about this post