ഒളി ക്യാമറാ വിവാദത്തില്‍ എം.കെ.രാഘവനെതിരെ പോലീസ് കേസെടുക്കും.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടായിരുന്നു പോലീസ് മേധാവി ഇമെയില്‍ വഴി നിയമോപദേശം തേടിയത്. വിഷയത്തില്‍ ഉടന്‍ വിഷയത്തില്‍ നിയമോപദേശം നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്.
വിഷയത്തില്‍ ചാനലില്‍ നിന്ന് പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം, വിഷയത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണം പോലീസ് തള്ളി. ഈ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണു ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ രാഘവനെ കണ്ടത്. ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി നല്‍കാമെന്നും വാഗ്ദാനം നല്കി.
പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിക്കാന് രാഘവന് നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം. എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണു ദൃശ്യങ്ങളെന്ന് എം.കെ.രാഘവന് ആരോപിച്ചു.
Discussion about this post