പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടക്കലാശത്തിന് ആവേശം കൂട്ടാനായി എത്തിച്ച ആന വിരണ്ടോടി. ഇടത് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്റെ പ്രചാരണത്തിനെത്തിച്ച ആനയാണ് വിരണ്ടോടിയത്. വാസവന്റെ ചിത്രം പതിച്ച തിടമ്പ് താഴെ വീണു. ആന വിരണ്ടത് കണ്ട് പ്രവര്‍ത്തകര്‍ പേടിച്ച് നാലുപാടും ചിതറിയോടി.
പാല കെഎസ്ആര്‍ടിസി സ്റ്റാന്റിനടുത്ത് വെച്ചാണ് സംഭവം നടന്നത്. വാസവന്റെ ചിത്രം പതിച്ച തിടമ്പും ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രവുമാണ് ആനപ്പുറത്തേറ്റിയിരുന്നത്. ഇത് രണ്ടും പ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്ന് താഴെ വീണു.
https://www.facebook.com/braveindianews/videos/687393744996289
പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയോ, മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നാണ് സൂചന.
Discussion about this post