കണ്ണൂർ ; എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്രീമതിയെ അവഹേളിക്കുന്ന വീഡിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു .
പി.കെ.ശ്രീമതിയുടെ ചീഫ് ഏജന്റായ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, എൽഡിഎഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി .
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. വ്യക്തിഹത്യ നടത്തും വിധമുള്ള വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണെന്നും കമ്മീഷൻ വിലയിരുത്തി .
മാത്രമല്ല വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെടുകയും , കെ.സുധാകരനെ താക്കീത് ചെയ്യുകയുമുണ്ടായി. എന്നാൽ, ഇന്നലെയും നീക്കിയില്ലെന്നു ശ്രദ്ധയിൽപ്പെട്ടതോടെയാണ് എഫ്ഐആർ രേഖപ്പെടുത്തിയത്.
Discussion about this post