സിനിമാരംഗത്ത് മീടു വെളിപ്പെടുത്തലുകള്‍ ഒട്ടേറെ പേരുടെ മുഖംമൂടി അഴിഞ്ഞു വീഴാന്‍ ഇടയാക്കിയിട്ടുണ്ട്..അത്തരത്തിലൊരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് സജിത മഠത്തില്‍.നടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !
തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള…
Posted by Sajitha Madathil on Monday, April 22, 2019
പോസ്റ്റിന് അടിയില്‍ വലിയ പിന്തുണയാണ് നടിക്ക് ലഭിക്കുന്നത്. ഈ നമ്പറില്‍ വിളിച്ച് നോക്കിയ പലരും നമ്പര്‍ സ്വിച്ച് ഓഫ് ആണെന്നാണ് പോസ്റ്റിനടിയില്‍ പറയുന്നത്. അതേ സമയം ഇത് നല്ല രീതിയാണ് ഇനിയും പരീക്ഷിക്കാം എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
Discussion about this post