കണ്ണൂരില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ഉന്നയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന്. കള്ളവോട്ട് നടന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു എന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം കള്ളവോട്ട് നടന്നതായി സുധാകരന് ആരോപിക്കുന്നു .
സുരക്ഷാ സജ്ജീകരണങ്ങളില്‍ പോരായ്മയുണ്ടായെന്നും , തളിപ്പറമ്പ് , മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നുവെന്നും സുധാകരന് ആരോപിക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി നിയമനടപടി സ്വീകരിക്കുമെന്നും കള്ളവോട്ടിന്റെ കൃത്യമായ കണക്ക് പുറത്ത് വിടുമെന്നും സുധാകരന് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്തില്‍ പോലും ജനാധിപത്യം സംരക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു .ഏത് ആക്രമത്തിന് മുന്നിലും വോട്ട് ചെയ്തെ മടങ്ങൂ എന്ന് വിശദമാക്കിയ കണ്ണൂരിലെ വോട്ടര്‍മാരാണ് താരങ്ങള്‍ എന്ന് സുധാകരന് പറഞ്ഞു .
Discussion about this post