പുതിയ 20 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. പച്ചകലർന്ന മഞ്ഞ നിറത്തിലായിരിക്കും പുതിയ നോട്ട് ഇറക്കുക. എല്ലോറ ഗുഹകളുടെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് വരാനിരിക്കുനത്.
മഹാത്മാ ഗാന്ധി (ന്യൂ) സീരീസിലുൾപ്പെടുത്തിയാണ് നോട്ടിറക്കുന്നത്. ആർ.ബി.െഎ ഗവർണർ ശക്തി കാന്ത ദാസ് ഒപ്പിട്ട നേട്ടാണ് പുറത്തിറങ്ങുക. മുൻപ് ആർ.ബി.ഐ ഇറക്കിയ 20 രൂപ നോട്ടുകൾ റദ്ദാക്കില്ല.
63 മില്ലീ മീറ്റർ X 129 മില്ലീമീറ്റർ ആണ് നോട്ടിൻെറ വശങ്ങളെന്നും ആർ.ബി.െഎ പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post