ഇരട്ട പദവി വിവാദത്തില്‍ ഓംബുഡ്സ്മാന്റെ നോട്ടീസിന് മറുപടിയുമായി സച്ചിന് തെണ്ടുല്‍ക്കര്‍. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ തീരുമാനം എടുക്കുന്ന തരത്തിലുള്ള യാതൊന്നും തന്നെ ചെയ്യുന്നില്ലെന്നും മുംബൈ ടീമില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഫലം പറ്റുന്നില്ലെന്നും സച്ചിന് വ്യക്തമാക്കി. ബിസിസിഐ ഓംബുഡ്സ്മാന് ഡി.കെ ജെയിനിന് അയച്ച കത്തിലാണ് സച്ചിന് ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ താരം വിവിഎസ് ലക്ഷ്മണിനും ഓംബുഡ്സ്മാന് നോട്ടീസ് അയച്ചിരുന്നു. ക്രിക്കറ്റ് ഉപദേശക സമിതിയിലും ഐ.പി.എല്‍ ഉപദേശക സമിതിയിലും ഒരുപോലെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഓംബുഡ്സ്മാന് വിശദീകരണം ആവശ്യപ്പെട്ടത്.ഏപ്രില്‍ 28-നകം മറുപടി നല്‍കാനും ഓംബുഡ്സ്മാന് നിര്‍ദേശം നല്‍കിയിരുന്നു.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് അംഗമായ സഞ്ജീവ് ഗുപ്ത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഓംബുഡ്സ്മാന്റെ നോട്ടീസ്.
Discussion about this post