ഭീകരെ നേരിടാന്‍ ഇന്ത്യയുടെ സഹായം ആവശ്യമില്ലെന്ന് ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്സെ . ഇന്ത്യന്‍ എന്‍.എസ്.ജി കമാന്‍ഡോകളെ അയയ്ക്കേണ്ട ആവശ്യമില്ല . ഭീകരരെ നേരിടാന്‍ ശ്രീലങ്കന്‍ സൈന്യം പ്രാപ്തരാണ് രാജപക്സെ പറഞ്ഞു.
‘ ഇന്ത്യയുടെ നടപടികള്‍ സഹായകരമാണ് . അതില്‍ നന്ദിയുണ്ട് . എന്നാല്‍ എന്‍.എസ്.ജി കമാന്‍ഡോകളെ അയയ്ക്കേണ്ടതില്ല. ശ്രീലങ്കയ്ക്ക് വിദേശ സൈനികരുടെ സേവനം ആവശ്യമില്ല . എന്തിനും ശ്രീലങ്കന്‍ സേന പ്രാപ്തരാണ്. ഞങ്ങള്‍ അവര്‍ക്ക് അധികാരവും സ്വാതന്ത്ര്യവും നല്കിയാല് മാത്രം മതി’ രജപക്സെ പറഞ്ഞു
ആവശ്യം വന്നാല്‍ ഇന്ത്യന്‍ സേനയുടെ സഹായം സ്വീകരിക്കുമെന്ന ശ്രീലങ്കന്‍ ഔദ്യോഗിക പ്രതിനിധിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് രജപക്സെയുടെ പ്രതികരണം.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും പരമോന്നത സൈനിക, പോലീസ് മേധാവിയായ പ്രസിഡന്റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റെനില്‍ വിക്രമസംഗെയുമാണെന്ന് രജപക്സെ ആരോപിച്ചു. ഇവര്‍ രാജ്യസുരക്ഷ ബലിനല്‍കി രാഷ്ട്രീയനാടകങ്ങള്‍ കളിക്കുകയായിരുന്നു എന്നും അവര്‍ക്ക് വോട്ടു ബാങ്കിനെ കുറിച്ച് മാത്രമാണ് ആശങ്കയെന്നും അതിനാലാണ് ഒന്നും ചെയ്യാതെ ഇരുന്നതെന്നും രജപക്സെ പറഞ്ഞു.
Discussion about this post