എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം അന്വേഷണ സംഘം ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു. നോയ്ഡയിലെ ഓഫീസില്‍ നിന്നുമാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുല്ല ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത്. വാര്‍ത്താ വിഭാഗം മേധാവിയുടെ അടക്കം അഞ്ചോളം പേരുടെ മൊഴി ശേഖരിച്ചു.
ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനകം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ആരോപണം രാഷ്ട്രീയപ്രേരിതമെന്ന വാദത്തെ തുടര്‍ന്ന് എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം . ഇതിനെ തുടര്‍ന്ന് വളരെ വേഗത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നേരത്തെ എം.കെ രാഘവനെയും പ്രൈവറ്റ് സെക്രട്ടറിയേയും ചേംബറില്‍ വിളിച്ച് വരുത്തി കോഴിക്കോട് ജില്ല കലക്റ്റര്‍ മൊഴിയെടുത്തിരുന്നു . രണ്ട് ദിവസത്തിനകം കലക്റ്ററുടെ അന്വേഷണ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
Discussion about this post