അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴോളം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ബാള്‍ട്ടിമോറിലെ എഡ്മണ്ട്സണ്‍ അവന്യൂവിന് സമീപത്ത് തോക്കുമായെത്തിയ അക്രമി ജനക്കൂട്ടത്തിലേക്ക് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പോലീസ് അധികൃതര്‍ പറയുന്നു. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞട്ടില്ല . ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post