കള്ളവോട്ട് ആരോപണം തള്ളി മന്ത്രി ഇ.പി ജയരാജന്. തെരഞ്ഞെടുപ്പ് ദിവസമോ അത് കഴിഞ്ഞോ ബൂത്ത് എജന്റ്മാര്‍ പരാതി പറഞ്ഞോ എന്ന് ഇ.പി ജയരാജന് ചോദിച്ചു. ചെയ്തത് ഓപ്പണ്‍ വോട്ടാണ് . എന്ത് അടിസ്ഥാനത്തിലാണ് കമ്മീഷന് അത് കള്ളവോട്ടാണ് എന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും ഇ.പി ജയരാജന് പറഞ്ഞു .
‘സംഭവം നടന്നത് എന്റെ പ്രദേശത്താണ് , ചെയ്തത് ഓപ്പണ്‍ വോട്ട് തന്നെയാണ് . സ്വന്തം വോട്ട് ചെയ്ത ആള് തന്നെയാണ് ഓപ്പണ്‍ വോട്ടും ചെയ്തത് . സ്വന്തം വോട്ട് ചെയ്ത ആള്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാന്‍ പാടില്ല എന്നാണോ ? അവര്‍ തന്നെ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കള്ള വോട്ട് ചെയ്തത് യു.ഡി.എഫാണ്’ ഇ.പി ജയരാജന് പറഞ്ഞു.
ഓപ്പണ്‍ വോട്ട് ചെയ്തവര്‍ അത് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുള്ളതാണ്. അതുമല്ല മാദ്ധ്യമ പ്രവർത്തകനെതിരേയും വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകൾ പോവുകയാണെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേര്‍ത്തു.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കള്ളവോട്ട് നടന്നത് നേരത്തെ വാർത്താസമ്മേളനം നടത്തി സ്ഥിരീകരിച്ചിരുന്നു . അതിനു പിന്നാലെയാണ് കള്ളവോട്ട് ആരോപണത്തെ തള്ളി മന്ത്രി ഇ.പി.ജയരാജൻ രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post