അന്താരാഷ്ട്രഭീകരവാദിയായി മസൂദ് അസറിനെ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും എന്‍ഡിഎ സര്‍ക്കാരിന്റെയും വമ്പന്‍ നയതന്ത്രവിജയമാണെന്ന് എല്ലാ കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ ഉയരുകയാണ്.മോദിയുടെ ചരിത്രപരമായ വിജയമായാണ് അതിനെ രാജ്യമെമ്പാടും ആഘോഷിയ്ക്കുന്നത്.
അതുകൊണ്ടുതന്നെ എതിര് പാളയങ്ങളില്‍ നിന്ന് ഈ അന്താരാഷ്ട്രക്കുറ്റവാളി ആയാല്‍ തന്നെ എന്താണ് ഗുണം എന്നമട്ടിലുള്ള വിതുമ്പലുകളും വിങ്ങലുകളുമൊക്കെ കേള്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രക്കുറ്റവാളിയായി ഈ കൊടും ഭീകരനെ പ്രഖ്യാപിക്കാനുള്ള യാത്രയെപ്പറ്റി അല്‍പ്പമൊന്ന് അറിയേണ്ടതുണ്ട്.
1990കളില്‍ പാകിസ്ഥാനില്‍ നിന്ന് ബ്രിട്ടണിലെത്തിയാണ് മസൂദ് അസര്‍ എന്ന ഭീകരവാദി അയാളുടെ ഭീകരവാദത്തിന്റെ വിത്തുകള്‍ ലോകം മുഴുവന്‍ വിതയ്ക്കാന്‍ തുടങ്ങുന്നത്. ബ്രിട്ടണിലെ പാകിസ്ഥാനി വംശജരില്‍ നിന്ന് ആവശ്യത്തിനു പണവും പിന്തുണയും ലഭിച്ച അയാള്‍ കാശ്മീരില്‍ മുതല്‍ അഫ്ഗാനിസ്ഥാനിലും ബംഗ്ലാ!ദേശിലും സൊമാലിയയിലും വരെ ഭീകരവാദത്തിന്റെ വിത്തുകളെറിയുന്നതില് വലിയ പങ്കു വഹിച്ചു.
ഇതിനിടെ ഇന്ത്യ തടവിലാക്കിയെങ്കിലും ഖാണ്ഡഹാര്‍ വിമാനറാ!ഞ്ചലിന്റെ മോചനദ്രവ്യമായി മസൂദ് അസറിനെ നമുക്കന്ന് വിട്ടുകൊടുക്കേണ്ടി വന്നു. അതിനുശേഷം പാര്‍ലമെന്റ് ആക്രമണവും പത്താങ്കോട്ട് ആക്രമണവും മുംബൈ ആക്രമണവും ഉള്‍പ്പെടെ അനേകം ആക്രമണപരമ്പരകളാണ് അയാള്‍ ലോകമെമ്പാടും നടത്തിയത്.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗങ്ങള്‍ അമേരിയ്ക്ക, റഷ്യ, ബ്രിട്ടണ്, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളാണ്. രണ്ട് വര്‍ഷത്തെ കാലാവധിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് അംഗരാജ്യങ്ങള്‍ വേറെയുമുണ്ട്. ഒരൊറ്റ സ്ഥിരാംഗമെങ്കിലും എതിര്‍ത്താല്‍ പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ പാസ്സാക്കാനാകില്ല.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ പലതവണ ഈ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. 2009ല്‍ യുപിഎ ഗവണ്മെന്റിന്റെ കാലത്തായിരുന്നു ആദ്യം തള്ളിയത്. അന്ന് പ്രമേയം അവതരിപ്പിച്ചത് ഇന്ത്യ ഒറ്റയ്ക്കായിരുന്നു. വേറൊരു രാജ്യവും പ്രമേയത്തില്‍ കൂട്ടുചേര്‍ന്നില്ല. ചൈന എതിര്‍ക്കുകയും ചെയ്തു. പ്രമേയം പരാജയപ്പെട്ടു. 2016 ആയപ്പോള്‍ എന്‍ ഡി എ ഗവണ്മെന്റിന്റെ സമയത്ത് ഇന്ത്യ വീണ്ടും പ്രമേയം അവതരിപ്പിച്ചു. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അന്ന് ഇന്ത്യയോടൊപ്പം പ്രമേയത്തിനെ പിന്താങ്ങിയെങ്കിലും സ്ഥിരാംഗമായ ചൈന എതിര്‍ത്തതുകൊണ്ട് വീണ്ടും പ്രമേയം പരാജയപ്പെട്ടു. അതെല്ലാം കഴിഞ്ഞാണിന്ന് ഐക്യരാഷ്ട്രസഭ മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത്. ചൈനയ്ക്ക് അവസാനം വഴങ്ങേണ്ടി വന്നു.
2009ല്‍ കോണ്‍ഗ്രസ്സ് ഭരിയ്ക്കുമ്പോള്‍ ഒരൊറ്റ അംഗരാജ്യം പോലും പിന്തുണയ്ക്കാത്ത പ്രമേയം പതിനഞ്ച് അംഗരാജ്യങ്ങളില്‍ പതിനാലുപേരുടെയും പിന്തുണ നേടിയെടുക്കുകയും ഇന്ന് എല്ലാ രാജ്യങ്ങളുടേയും പിന്തുണയോടെ അയാളെ ആഗോള ഭീകരവാദിയായി പ്രഖ്യാപിയ്ക്കുകയും ചെയ്തത് നയതന്ത്രമേഖലയില്‍ ഇന്ത്യയുടെ വന്‍ വിജയമാണ്.
എന്താണ് ആഗോള ഭീകരവാദി?
ഒരാളെ ഭീകരവാദിയായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചാല്‍ ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളെല്ലാം പല തരത്തിലുള്ള നടപടികള്‍ അയാള്‍ക്കെതിരേ എടുക്കാന്‍ ബാദ്ധ്യസ്ഥരാണ്.
ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുക, സ്വത്തുക്കളും ധനത്തിന്റെ ഉറവിടവും കണ്ടുകെട്ടുക ഈ ആളേയോ സംഘടനയേയോ സാമ്പത്തികമായി സഹായിയ്ക്കുന്നവരെ തടയാന്‍ വേണ്ടുന്ന നിയമനടപടികളെടുക്കുക തുടങ്ങിയവയാണ് സാമ്പത്തികമായി ഈ ഭീകരവാദിയെ നിയന്ത്രിയ്ക്കാന്‍ എടുക്കേണ്ടുന്ന നടപടികള്‍.
രാജ്യാതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നത് നിരോധിയ്ക്കുകയും ആയുധങ്ങളോ മറ്റു രീതിയില്‍ അപകടമുണ്ടാക്കുന്നതായ വസ്തുക്കള്‍ ഇയാള്‍ക്കോ സഹചാരികള്‍ക്കോ ഇയാളുടെ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ അംഗരാജ്യങ്ങള്‍ എടുക്കാന്‍ ബാദ്ധ്യസ്ഥരാണ്. ആവശ്യമെങ്കില്‍ തടങ്കലിലാക്കാനും ആക്രമണങ്ങള്‍ തടയാനും വേണ്ട എല്ലാ നടപടികളും ഏത് രാജ്യത്തിനും ഇയാള്‍ക്കെതിരേ കൈക്കൊള്ളാം.
ചുരുക്കം പറഞ്ഞാല്‍ ഇനി നേരായവഴിയില്‍ മസൂദ് അസറിന്റെ സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പാകിസ്ഥാനു പുറത്തുനിന്ന് ഏതെങ്കിലും രീതിയില്‍ സഹായമെത്തിച്ചാല്‍ ഭീകരവാദവിരുദ്ധ നിയമപ്രകാരം അതെത്തിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഏത് രാജ്യത്തിനും അധികാരമുണ്ടാകും. പാക്കിസ്ഥാനകത്തുനിന്നുപോലും സഹായമെത്തിയാല്‍ ഇയാള്‍ക്കെതിരേ പാകിസ്ഥാന് നടപടിയെടുക്കുന്നില്ലെങ്കില്‍ അത് തെളിയിച്ചാല്‍ പാകിസ്ഥാനെ ഐക്യരാഷ്ട്രസഭയില്‍ ഒറ്റപ്പെടുത്താന്‍ നമുക്ക് കഴിയും.
ബ്രിട്ടനിലേയും അമേരിക്കയിലേയും പാകിസ്ഥാനിജിഹാദി സമൂഹങ്ങള്‍ വഴി ചാരിറ്റിയ്ക്ക് എന്ന് പറഞ്ഞ് പാകിസ്ഥാനിലേക്കും അത് വഴി ഭീകരവാദത്തിലേക്കും ഒഴുക്കുന്ന ദശലക്ഷക്കണക്കിനു വിദേശപ്പണം ഇനി മസൂദ് അസറിന്റെ സംഘടനകള്‍ക്ക് ലഭിച്ചു എന്ന് അറിഞ്ഞാല്‍ അവരെല്ലാം അതാത് രാജ്യങ്ങളില്‍ ജയിലിലാകും.
ഇനിയൊരിക്കലും മസൂദ് അസറിനു പാകിസ്ഥാന് വിട്ട് പുറത്തുപോകാനാകില്ല. ആരെങ്കിലും അയാള്‍ക്ക് ആയുധങ്ങള്‍ വിറ്റു എന്നറിഞ്ഞാല്‍ ആ ആയുധക്കച്ചവടക്കാരന്റെയും ആയുധനിര്മ്മാതാവിന്റേയും ലൈസന്‍സുകള്‍ ഇല്ലാതാകാം.
എല്ലാ വഴിയ്ക്കുനിന്നും മസൂദ് അസറിനെ പൂട്ടിയിരിയ്ക്കുന്നു. പാകിസ്ഥാന് എന്ന ഭീകരരാഷ്ട്രത്തിനു തണലില്‍ ഒളിച്ചിരുന്ന് കോടിക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കുന്ന ഈ ആഗോളഭീകരവാദിയുടെ ഫണ്ടിങ്ങ് ഉള്‍പ്പെടെ അടച്ചുകഴിയുമ്പോള്‍ ആഗോളഭീകരവാദത്തിനെതിരേയുള്ള യുദ്ധത്തില്‍ക്കൂടി നാം ഒരു വലിയ ചുവടാണ് മുന്നോട്ടുവച്ചിരിയ്ക്കുന്നത്.
Discussion about this post