കേരളത്തിലെ വൃദ്ധസദനങ്ങളില്‍ കഴിയുന്ന അമ്മൂമ്മമാര് തെറുക്കുന്ന നിലവിളക്ക് തിരികള്‍ ഇനിമുതല്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി വിറ്റഴിക്കും. കൊച്ചിയിലെ ടെക്കികളുടെ സന്നദ്ധ സഘടനയായ ഐ ടി മിലാന് സേവാ ഫൗണ്ടേഷനാണ് അമ്മൂമ്മത്തിരിക്കായി ആപ്പ് തയാറാക്കിയത്.
സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലും കേരളത്തിലെ മറ്റ് ചാരിറ്റബിള്‍ സംഘടനകളുടെ മേല്‍നൊട്ടത്തില്‍ അനേകം വൃദ്ധസദനങ്ങളിലായി കഴിയുന്ന അമ്മൂമ്മമാര് തെറുക്കുന്ന നിലവിളക്ക് തിരികളാണ് അമ്മൂമ്മ തിരികള്‍. ഈ അമ്മൂമ്മമാരില്‍ ഏറിയ പങ്കും അശരണരും കൃത്യമായി വരുമാനം ലഭിക്കാനിടയില്ലാത്തവരുമാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു വരുമാനമാര്‍ഗവും അതേ സമയം ശരീരത്തിനും മനസ്സിനും ഗുണവും കിട്ടുന്ന ഒരു പദ്ധതിയാണിത്.
ചേക്കുട്ടി പാവകള്‍, വിത്ത് പേനകള്‍ തുടങ്ങി നിരവധി സാമൂഹ്യ സേവന പദ്ധതികള്‍ ആവിഷ്കരിച്ച ഗുഡ്കര്മ്മ ഫൗണ്ടേഷന് ആണ് അമ്മൂമ്മത്തിരി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് . ഈശ്വര സങ്കല്പ്പത്താല് പൂര്‍ണ്ണമായും ഭക്തിയോടെ അമ്മൂമ്മമാര് ഈ തെറുക്കുന്ന തിരികള്‍ വീടുകളിലും, ക്ഷേത്രങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തില്‍ ഐടി മിലന് സേവാ ഫൗണ്ടേഷന് കൂടി ഭാഗമാവുകയാണ്. സംഘടനയിലെ അംഗങ്ങള്‍ ഓരോരുത്തരും സന്നദ്ധ സേവകരായി അമ്മൂമ്മത്തിരികള്‍ കേരളത്തില്‍ എല്ലായിടത്തും എത്തിക്കുന്ന ഒരു കര്‍മ്മ പദ്ദതിക്കാണ് സംഘടന രൂപം കൊടുത്തിട്ടുള്ളത്. അതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഇവര്‍ പുറത്തിറക്കി.
ഈ തിരികള്‍ വീടുകളിലെയും ക്ഷേത്രങ്ങളിലെ യും ആവശ്യങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്. ഓരോ ക്ഷേത്രത്തിലേയും വിളക്കുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ തിരി നിര്‍മ്മിക്കാനും സാധിക്കുനുണ്ട്.
Discussion about this post