ഇസ്ലാമിക മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ കര്‍ശന നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാക്കിര്‍ നായിക്കിന്റെ 50.46 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 2016 ലാണ് അനധികൃത പണമിടപാടിന് സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും മതപ്രസംഗങ്ങളിലൂടെയും സമ്പാദിച്ച പണം വകമാറ്റാനായി ഇന്ത്യയിലും വിദേശത്തും കടലാസ് കമ്പനികളുണ്ടാക്കിയെന്നാണ് സാക്കിര്‍ നായികിനെതിരായ കേസ്.193.06 കോടി രൂപ സാക്കിര്‍ നായിക് കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Discussion about this post