ഉസാമ ബിൻലാദന്റെ രേഖാചിത്രം പതിച്ച ആഡംബര കാർ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള ഹോണ്ട അക്കോഡ് കാർ പള്ളിമുക്ക് സ്വദേശിയുടേതാണ്. കാർ ബംഗാളിൽനിന്ന് വാങ്ങിയെങ്കിലും രേഖകൾ പുതിയ ഉടമയുടെ മേൽവിലാസത്തിലേക്ക് മാറ്റിയിരുന്നില്ല.
കാർ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണ്. ലാദന്റെ ചിത്രം പതിച്ച കാർ കൊല്ലത്തുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് ദിവസങ്ങൾക്ക് മുമ്പ് വിവരം ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്.
ഇത്തരം ചിത്രങ്ങൾ കാറിൽ പതിക്കാൻ പാടില്ലെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നെന്നാണ് കാറുടമ പറയുന്നത്. കാറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പേപ്പറുകൾ ലഭിക്കാൻ താമസിച്ചതിനാലാണ് രജിസ്ട്രേഷൻ മാറ്റാതിരുന്നതെന്നും ഉടമ പറഞ്ഞതായി പൊലീസ് അറിയിച്ചു.
Discussion about this post