കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകും. നാലുവർഷമായി നയൻതാരയും വിഗ്നേഷും പ്രണയത്തിലാണ്. അടുത്തവർഷം ആദ്യത്തോടെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒന്നിച്ചുള്ള ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തമിഴ് ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും വിവാഹം നടത്താൻ ബന്ധുക്കൾ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
2015ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് നയൻതാരയും വിഗ്നേഷും കാണുന്നത്. തിരക്കുള്ള ഷൂട്ടിങ്ങിന്റെ ഇടയ്ക്കും വിഗ്നേഷിനൊപ്പം ചെലവിടാന്‍ സമയം കണ്ടെത്താൻ നയൻതാര ശ്രദ്ധിക്കാറുണ്ട്. ഇരുവരും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെയും തമിഴ് പുതുവർഷം ആഘോഷിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ വൈറലായിരുന്നു
Discussion about this post