നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ രാജ്യത്താകെ ത്രീവ്രമായ തരംഗമുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് . കേരളത്തിലെ ഇടതുപാർട്ടികൾ പോലും രാഹുലിനെ അംഗീകരിക്കുന്നില്ല. മോദി ഒരു തവണയെങ്കിലും വാർത്താസമ്മേളനം നടത്തണമെന്ന രാഹുലിന്റെ പരിഹാസത്തിനും അദ്ദേഹം മറുപടി നൽകി. മോദി നിരന്തരം മാധ്യമങ്ങളെ കാണുന്നുണ്ട്. രാഹുലാണ് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്നത്. പട്നസാഹിബിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
മോദിയോട് ജനങ്ങള്‍ക്ക് വല്ലാത്ത സ്നേഹമാണെന്നും ഇത് ബിജെപി സീറ്റാണെന്നും അദ്ദേഹം പറഞ്ഞു.എന്‍ഡിഎ ശക്തമാണ് .ജനവിധി എന്‍ഡിഎക്ക് അനുകൂലമാണ്.കള്ളം പറയുന്നത് കാരണം രാഹുലിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post