തിരുവനന്തപുരം: കെ.എം മാണിക്ക് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി.ആര്.ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കും. മാണി മന്ത്രിസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധീരനുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കെ.എം മാണി രാജിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോണും പറഞ്ഞു.ബാര്‍ കോഴ വിവാദം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ യുഡിഎഫ് നാളെ തീരുമാനമെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് പറഞ്ഞു.യോഗത്തില്‍ ബാലകൃഷ്ണപിള്ളയെ ക്ഷണിക്കാതിരുന്നത് പൊതു വികാരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പി.പി തങ്കച്ചന് പറഞ്ഞു.
Discussion about this post