പ്രതിരോധവ്യവസായത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി രണ്ട് വന്‍ വ്യവസായങ്ങള്‍ക്ക് സ്പെഷ്യല്‍ എക്ണോമിക് സോണ്‍ ബോര്‍ഡ് അനുമതി നല്കി.
ഇന്ത്യന്‍ കമ്പനിയായ L&Tയും ഫ്രഞ്ച് മിസൈല്‍ സിസ്റ്റംസ് കമ്പനിയായ MBDA യും ചേര്‍ന്ന് തുടങ്ങാന്‍ പോകുന്ന L&T MBDA മിസൈല്‍ സിസ്റ്റംസ് ലിമിറ്റഡും ടാറ്റാ പവര്‍ കമ്പനിയുടെ യുദ്ധവിമാന നിര്‍മ്മാണശാലയുമാണ് സ്പെഷ്യല്‍ എക്ണോമിക് സോണ്‍ അനുമതി ലഭിച്ചത്. ഇതില്‍ L&T MBDA മിസൈല്‍ സിസ്റ്റംസ് ലിമിറ്റഡ് കോയമ്പത്തൂരിലാണ് സ്പെഷ്യല്‍ എക്ണോമിക് സോണ്‍ ഉണ്ടാക്കുന്നത്.
ടാറ്റ പവര്‍ കമ്പനി കൊച്ചി സ്പെഷ്യല്‍ എക്ണോമിക് സോണിലാണ് തങ്ങളുടെ നിര്‍മ്മാണശാലകള്‍ തുടങ്ങുന്നത്.
2017ലാണ് L&T MBDA മിസൈല്‍ സിസ്റ്റംസ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ കമ്പനിയായ L&Tയ്ക്ക് 51ശതമാനവും ഫ്രഞ്ച് കമ്പനിയായ MBDA യ്ക്ക് 49 ശതമാനവും ഓഹരികളോടെയാണ് ഈ സംരംഭം തുടങ്ങുന്നത്. ഇപ്പോള്‍ത്തന്നെ അനേകം ആവശ്യക്കാരുടെ കരറുകള്‍ ലഭിച്ചുകഴിഞ്ഞതായും നിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഉടനേ തന്നെ പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്നുമാണ് കമ്പനിയുടെ വക്താവ് അറിയിച്ചത്.
സൈനിക ആവശ്യങ്ങള്‍ക്കുള്ള യുദ്ധവിമാനങ്ങള്‍ നിര്‍മ്മിയ്ക്കാനാണ് ടാറ്റ പവര്‍ സിസ്റ്റംസ് ഒരുങ്ങുന്നത്. കൊച്ചി സ്പെഷ്യല്‍ എക്ണോമിക് സോണിലാണ് അതിന്റെ നിര്മ്മാണശാലയൊരുക്കാന് ടാറ്റ തീരുമാനിച്ചിരിയ്ക്കുന്നത്.
ടാറ്റയും ലോക്ള്ഹീഡ് മാര്‍ട്ടിനും തമ്മില്‍ ഒരുമിച്ചുചേര്‍ന്ന് F16, F21 വിമാനങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കഴിഞ്ഞകൊല്ലം വാര്‍ത്തകള്‍ വന്നിരുന്നു. അതനുസ്സരിച്ചാണോ ഈ പുതിയ നിര്‍മ്മാണശാലയെന്ന് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ടാറ്റ പുതിയ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിയ്ക്കുകയാണെങ്കില്‍ സ്വകാര്യമേഖലയില്‍ ഇന്ത്യയില്‍ നിര്‍മ്മിയ്ക്കുന്ന ആദ്യത്തെ യുദ്ധവിമാനമാകും അത്.
Discussion about this post