രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേർ വിജയിച്ചു. 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.
വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയിൽ (78%). 79 സ്കൂളുകൾ 100 ശതമാനം വിജയം നേടി. സർക്കാർ സ്കൂളുകളിൽ 83.04, എയ്ഡഡ് സ്കൂളുകള്‍ 86.36, അൺ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം. 100 % വിജയം നേടിയത് 71 സ്കൂളുകള്‍.183 കുട്ടികള്‍ 1200 മാര്‍ക്കും നേടി.14,224 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്
പരീക്ഷാഫലം ഈ സൈറ്റുകളില്‍ പരിശോധിക്കാം.www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in.
Discussion about this post