സംസ്ഥാനത്ത് ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളും ഒരുമിച്ച് ആരംഭിക്കുന്നത്. അടുത്ത അദ്ധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് പത്ത് മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മെയ് 20-ന് ട്രയല്‍ അലോട്ട്മെന്റും ആദ്യഘട്ട അലോട്ട്മെന്റ് മെയ് 24-നും നടത്തും. മുഴുവന്‍ അലോട്ട്മെന്റുകളും ജൂണ്‍ മൂന്നിനകം പൂര്‍ത്തിയാക്കും. ജൂണ്‍ മൂന്നിന് തന്നെ പ്ലസ് വണ്‍ ക്ലാസുകളും ആരംഭിക്കും.
2019-2020 അധ്യായന വര്‍ഷത്തില്‍ 203 അധ്യായന ദിവസങ്ങളും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 226 അധ്യായന ദിവസങ്ങളും സാധ്യമാക്കുന്നതിനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. സാധാരണ ഗതിയില്‍ സ്കൂള്‍ തലത്തിലെ ക്ലാസുകള്‍ ജൂണ്‍ ആദ്യ വാരം തന്നെ തുടങ്ങുമെങ്കിലും, പ്ലസ് വണ്‍ ക്ലാസുകള്‍ വൈകി മാത്രമാണ് തുടങ്ങാറുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ക്ലാസുകള്‍ നഷ്ടമാകാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് നേരത്തെ ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്.
Discussion about this post