രാജ്യമൊട്ടാകെ ആരാധകരുള്ള തമിഴ് നടൻ വിജയ്ക്കെതിരെ പരാമർശം നടത്തിയ മലയാള ചലച്ചിത്ര താരം സിദ്ദിഖിനെതിരെ പ്രതിഷേധം ശക്തം.
കഴിഞ്ഞ ദിവസം പ്രമുഖ വാര്‍ത്ത പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലാണ് സിദ്ദിഖ് വിവാദ പ്രസ്താവന നടത്തിയത്.”വിജയ് ഒരു സൂപ്പര്‍ സ്റ്റാറായിരിക്കാം, പക്ഷേ ഒരു നല്ല നടനല്ല”- ഇതായിരുന്നു സിദ്ദിഖ് പറഞ്ഞത്.
മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് വിശേഷിപ്പിച്ച ശേഷമായിരുന്നു സിദ്ദിഖ് വിജയ്യെ വിമര്‍ശിച്ചത്.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളെ ലഭിക്കാന്‍ മലയാള ചലച്ചിത്ര മേഖല ഏറെ ഭാഗ്യം ചെയ്തിരിക്കുന്നെന്ന് പറഞ്ഞ സിദ്ദിഖ് താര പരിവേഷമുള്ളത് കൊണ്ട് മാത്രമാണ് വിജയ് ചലച്ചിത്ര മേഖലയില്‍ പിടിച്ച് നില്‍ക്കുന്നതെന്നും തന്നെ സംബന്ധിച്ച് കമല്‍ ഹാസനാണ് തമിഴിലെ മികച്ച നടനെന്നും പറഞ്ഞു.
മലയാള നടന്മാരോളം തന്നെ കേരളത്റ്റിൽ ഫാൻസ് അസോസിയേഷൻ ഉള്ള താരമാണ് വിജയ് .മാത്രമല്ല കേരളത്തിലെ പ്രളയദുരന്തമുൾപ്പെടെ ഉണ്ടായപ്പോൾ വിജയ് ദുരിതബാധിതർക്കൊപ്പമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ വിജയ് നല്ലൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണെന്നാണ് ആരാധകരുടെ പക്ഷം .
Discussion about this post