യൂറോപ്യന്‍ പരിചാരികമാരില്‍ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസേനയുടെ വിമാനം അയക്കാന്‍ നെഹ്റു ആവശ്യപ്പെട്ട കാര്യമാണ് രാജീവിനെതിരായ മോദിയുടെ ആരോപണം തന്നെ ഓര്‍മിപ്പിക്കുന്നതെന്ന് സുബ്രഹ്മണ്യന് സ്വാമി .ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ഐ എന്‍ എസ് വിരാട് ദുരുപയോഗം ചെയ്തെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം എന്നെ ഓര്‍മിപ്പിക്കുന്നത്, എന്റെ ഭാര്യാപിതാവ് ജെ ഡി കപാഡിയ ഐ സി എസ് 1950കളില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന സമയത്ത് നെഹ്റുവിന്റെ യൂറോപ്യന്‍ പരിചാരികമാരില്‍ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസനയുടെ വിമാനം വിട്ടുനല്‍കാന്‍ വിസമ്മതിച്ച സംഭവമാണ്. തീര്‍ച്ചയായും അദ്ദേഹം സ്ഥലംമാറ്റത്തിന് വിധേയനായി. അടുത്ത സെക്രട്ടറി നിര്‍ദേശം അംഗീകരിച്ചു. അങ്ങിനെ പതനം ആരംഭിച്ചു- സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ കുറിച്ചു.
രാജീവ് ഗാന്ധിയും കുടുംബവും നാവിക സേനയുടെ യുദ്ധക്കപ്പലായ െഎ.എൻ.എസ് വിരാട് അവധിക്കാലം ആഘോഷിക്കാൻ ഉപയോഗിച്ചുവെന്നാണ് മോദിയുടെ വിമർശനത്തിന് പിന്നാലെയാണ് സുബ്രഹ്മണ്യന് സ്വാമിയും രംഗത്തെത്തിയത്
Discussion about this post