സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വീണ്ടും പണിമുടക്കി.ഇന്ത്യന്‍ സമയം 11. 55 ഓടെയാണ് ഫേസ്ബുക്ക് ഡൗണായത്.ഒരു മണിക്കൂറിന് ശേഷം ഫേസ്ബുക്ക് വീണ്ടും പ്രവര്‍ത്തന സജ്ജമായി. ഫേസ്ബുക്ക് ഡൗണായത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.
ഫേസ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമും ഡൗണായിപ്പോയിരുന്നു. ഫേസ്ബുക്ക് പണിമുടക്കിയ വിവരം ട്വിറ്ററിലൂടെയാണ് കൂടുതല്‍ ആളുകളും പങ്കുവെച്ചത്.ഫേസ്ബുക്കിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് അവസരം മുതലെടുത്ത് മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഇതിനകം പരന്നത് .
ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഹാക്ക് ചെയ്തത് തങ്ങളാണെന്ന് ഹാക്കിങ് ഗ്രൂപ്പ് ലിസാര്‍ഡ് സ്ക്വാഡ്രംഗത്തെത്തി. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സൈറ്റുകള്‍ അടക്കം 7 ഒളം സൈറ്റുകള്‍ ഡൗണാകുവാന് കാരണം ഞങ്ങളാണെന്ന് ഈ ഹാക്കിംങ് ഗ്രൂപ്പ് ട്വിറ്ററില്‍ അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതും തങ്ങളാണെന്ന് ലിസാര്‍ഡ് സ്ക്വാഡ് അവാശപ്പെട്ടിരുന്നു.
Discussion about this post