അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂണൂല് ധരിക്കുകയും, തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രം ഗംഗാ ദര്‍ശനത്തിന് എത്തുകയും ചെയ്യുന്നതാണ് ചിലരുടെ രീതിയെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും ഉന്നമിട്ടായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍
പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വ്യക്തിയാണ്. അതേസമയം ചില കപട ഭക്തരും അഴിമതിക്കാരായ കോണ്‍ഗ്രസും മഹാമിളാവതിയുടെ ആള്‍ക്കാരുമെല്ലാം അദ്ദേഹത്തിന് പരിഹാസം മാത്രമാണ് നല്കിക്കൊണ്ടിരിക്കുന്നത്. ചില ആളുകള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പൂണൂല് ധരിക്കുന്നത്. മിക്കപ്പോഴും വിദേശത്തായിരിക്കുന്ന ചിലര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഗംഗാ ദര്‍ശനത്തിനായി ഓടി എത്തുമെന്നും, രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ സ്മൃതി ഇറാനി പറഞ്ഞു.
വാരാണസിയില്‍ മത്സരിക്കേണ്ടതില്ലെന്ന പ്രിയങ്കയുടെ തീരുമാനത്തെയും സ്മൃതി ഇറാനി പരിഹസിച്ചു. യുദ്ധക്കളത്തില്‍ പോരാടേണ്ട സമയമായപ്പോള്‍ അവര്‍ വാരാണസിയേയും അമേഠിയേയും ഉപേക്ഷിച്ചുവെന്നും എന്നിട്ട് വയനാട്ടിലേക്ക് പോയെന്നും സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post