പുരലഹരിയില്‍ തൃശൂര്‍. വിശ്വപ്രസിദ്ധമായ കുടമാറ്റം ആരംഭിച്ചു. വര്‍ണ വിസ്മയങ്ങളുമായി പാറമേക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും അണിനിരന്നതോടെ തൃശൂര്‍ പൂരലഹരിയില്‍ ആറാടുകയാണ്.പല വര്‍ണത്തിലുള്ള കുടകളില്‍ ഒരു മാന്ത്രികവിസ്മയമാണ് ഓരോ പൂരപ്രേമികള്‍ക്കും കാണാന്‍ പറ്റുക.
കുടമാറ്റത്തിനുശേഷം രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന് മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും.
നേരത്തെ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ ഇറക്കിയെഴുന്നള്ളിപ്പിനൊപ്പം ചെമ്പട മേളം നയിക്കുന്നതിനിടെ പെരുവനം കുട്ടന് മാരാര്‍ക്ക് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടിര
രാവിലെ അഞ്ചു മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ശ്രീമൂലസ്ഥാനത്ത് ഏഴ് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്.
തുടര്‍ന്ന് ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്മാര് ക്ഷേത്രത്തില്‍ എത്തി വടക്കുംനാഥനെ വണങ്ങി. ഓരോ ഘടക പൂരങ്ങള്‍ക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തുടര്‍ന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങായ മഠത്തില്‍ വരവ് ആരംഭിച്ചു.
നാളെ പുലര്‍ച്ചെ ആകാശത്ത് വര്‍ണ വിസ്മയം തീര്‍ത്ത് പൂര വെടിക്കെട്ട് നടക്കും. നാളെ പകല്‍ പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാകും.സുരക്ഷ ഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് വടക്കും നാഥ ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം.
Discussion about this post