ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ കിരീടവും സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്.ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടം ഉയർത്തുന്ന ടീമെന്ന റെക്കോർഡ് കൂടിയാണ് രോഹിത് ശർമ്മ നയിച്ച മുംബൈ ഇന്ത്യൻസ് ഇന്നലെ കുറിച്ചത്.നാല് കിരീടനേട്ടങ്ങളാണ് മുംബൈയ്ക്ക് സ്വന്തമായുള്ളത്. അവിശവസനീയമെന്നായിരുന്നു കിരീട നേട്ടത്തെകുറിച്ച് നായകന്റെ വാക്കുകൾ.
രോഹിത് ശർമ്മക്ക് മാത്രമല്ല ടീമിലെ ഓരോ താരത്തിനും ഏറെ പ്രിയപ്പെട്ടതായിരുന്നു മുംബൈയുടെ കിരീടനേട്ടം. അത് ആഘോഷിക്കാതിരിക്കാൻ അവർക്ക് സാധിക്കില്ല. അത്തരത്തിൽ മുംബൈ ഇന്ത്യൻസ് താരങ്ങൾ വിജയം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൂടെ നായകൻ രോഹിത്തിന്റെ മനോഹര പാട്ടും നൃത്തവും.
രൺവീർ സിങ് നായകനായ ഗല്ലി ബോയ് എന്ന ചിത്രത്തിലെ അസ്ലി ഹിപ്പ് ഹോപ്പ് എന്ന ഗാനമാണ് രോഹിത് ശർമ്മ പാടുന്നത്. നായകന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന മുതിർന്ന താരം യുവരാജ് സിങ്ങിനെയും വീഡിയോയിൽ കാണാം.മൈതാനത്തിന് പുറത്തെ തങ്ങളുടെ പ്രിയ താരങ്ങളുടെ ഗംഭീര പ്രകടനം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ആളുകളാണ് മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന വീഡിയോ കണ്ടതും റീട്വീറ്റ് ചെയ്തതും.
🎤 "Asli Hitman se milaaye Hindustan ko!" 🎶#OneFamily #Believe #CricketMeriJaan #MumbaiIndians @ImRo45 @YUVSTRONG12 pic.twitter.com/DmSQwzz1HB
— Mumbai Indians (@mipaltan) May 13, 2019
അതേസമയം ഗല്ലി ബോയ് എന്ന ചിത്രത്തിലെ നായകൻ രൺവീർ സിങ്ങും മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ ആശംസകൾ അറിയ്ച്ച് ട്വീറ്റ് ചെയ്തിരുന്നു.
അവസാന പന്തില്‍ ചെന്നെെയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ സ്ലോ ബോളില്‍ ശാർദുല്‍ ഠാക്കൂർ പുറത്തായതോടെ ഒരു റണ്‍സിന് മുംബെെ ജയിക്കുകയായിരുന്നു. മുംബെെയുടെ നാലാം ഐപിഎല്‍ കിരീടമാണിത്. സീസണില്‍ ചെന്നെെയ്ക്കെതിരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് മുംബെെ കപ്പുയർത്തിയത്.
ജയത്തോടെ മറ്റൊരു റെക്കോർഡ് കൂടി മുംബൈ നായകൻ രോഹിത് ശർമ്മ സ്വന്തമാക്കി. അഞ്ച് ഐപിഎൽ കിരീടം നേടുന്ന താരമായാണ് രോഹിത് മാറിയത്. നാല് കിരീടനേട്ടങ്ങളിൽ മുംബൈയെ നയിച്ച രോഹിത് ഡെക്കൻ ചാർജേഴ്സ് കിരീടം നേടിയപ്പോളും ജയത്തിൽ പങ്കാളിയായിരുന്നു.
Discussion about this post