കൊച്ചി: നടി ശ്രീവിദ്യയുടെ സ്വത്തുവകകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇടപെടുന്നത് സര്‍ക്കാര്‍ വിസമ്മതിച്ചു. കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എ. ആണ് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.
ട്രസ്റ്റിന്റെ സ്വത്തുവകകള്‍ ഏറ്റെടുക്കാനാവില്ലെന്നും സിവില്‍ കോടതിയാണ് സ്വത്തുവകകള്‍ കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സ്വത്തുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പു നല്കിയ നോട്ടീസിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
Discussion about this post